റേവ് പാർട്ടികൾക്കായി ഹാഷിഷ്, സഹോദരങ്ങൾ അടക്കം മൂന്ന് യുവാക്കൾ പിടിയിൽ
റേവ് പാർട്ടികൾക്കായി ഹാഷിഷ്: സഹോദരങ്ങൾ അടക്കം മൂന്ന് യുവാക്കൾ പിടിയിൽ,
കൊച്ചി: നഗരത്തിലെ സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി റേവ്പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ ഐ ജി വിജയ് സാഖറെയ്ക്ക് ലഭിച്ച വിവരത്തെ തുടർന്ന് നഗരത്തിൽ ഷാഡോ പോലീസ് നടത്തിയ രഹസ്യ നീക്കത്തിൽ മുളവ് കാട് ഭാഗത്തെ സ്വകാര്യ റിസോർട്ടിൽ വെച്ച് ശനിയാഴ്ച രാത്രിയിൽ അതീവ രഹസ്യമായി നടത്താനിരുന്ന റേവ് പാർട്ടികൾക്കായി എത്തിച്ച ഹാഷിഷ് ഓയിലുകളുമായി മൂന്ന് യുവാക്കൾ കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി.
എറണാകുളം മുളവ് കാട് സ്വദേശികളും സഹോദരൻമാരുമായ ഷാരൂൺ (23),ശരത്ത് (22), എന്നിവരും മുളവ്കാട് സ്വദേശി തന്നെയായ പ്രണവ് (20) എന്നിവർ ആണ് കണ്ടെയ്നർ ടെർമിനലിനു സമീപത്ത് നിന്നും പോലീസ് പിടിയിലായത്.ബാഗ്ലൂരെ ബൊമ്മനഹള്ളിയിൽ നിന്നും എത്തിയ ഇവരിൽ നിന്നും അഞ്ച് ഗ്രാം വീതമാക്കി പായ്ക്ക് ചെയ്യ്ത നിരവധി ബോട്ടിൽ ഹാഷിഷ് കണ്ടെടുത്തു. ബാഗ്ലൂര് നിന്നും ഗോവയിൽ നിന്നും നഗരത്തിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായവർ.

സ്വകാര്യ റിസോർട്ടുകളിലും മറ്റും അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ നുഴഞ്ഞ് കയറിയ ജില്ലാ സ്പെഷൽ ബ്രാഞ്ച് എ സി പി എസ് ടി സുരേഷ് കുമാറിന്റെ നേതൃപ്തത്തിലുള്ള ഷാഡോസംഘം സൈബർ സെല്ലിന്റെ സഹായത്തോട് കൂടി ഒരാഴ്ച്ച കാലമായി നടത്തിയ രഹസ്യ നീക്കത്തിൽ ആണ് പ്രതികൾ പിടിയിലായത്. റേവ് പാർട്ടി നടത്തിപ്പ്കാർക്ക് അഞ്ച് ഗ്രാമിന്റെ ഒരു ബോട്ടിൽ ഹാഷിഷ് ഓയിൽ നാലായിരം രൂപയ്ക്കായിരുന്നു ഇവർ നൽകിയിരുന്നത്. ഷാഡോ എസ് ഐ ജോസഫ് സാജൻ, ഷാഡോ പോലീസുകാർ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്












Click it and Unblock the Notifications