Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം ജില്ലയിൽ മൂന്ന് പേർക്ക് കൊറോണ വൈറസ്: വെങ്ങോല സ്വദേശിയായ പോലീസുകാരും രോഗം!!

കൊച്ചി: ജില്ലയിൽ ഇന്ന് 3 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 5 ന് ജിബൂട്ടി-കൊച്ചി വിമാനത്തിലെത്തിയ 49 വയസുള്ള തമ്മനം സ്വദേശി, ജൂൺ 11 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള എളമക്കര സ്വദേശി എന്നിവർക്കും ജൂൺ 18 ന് കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനുമായി സമ്പർക്കത്തിൽ വന്ന 38 വയസുള്ള വെങ്ങോല സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു. ജൂൺ 8 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള എടത്തല സ്വദേശിനി ഇന്ന് രോഗമുക്തി നേടി.

ശനിയാഴ്ച 1113 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 955 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തുിട്ടുണ്ട്. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12625 ആണ്. ഇതിൽ 10062 പേർ വീടുകളിലും, 457 പേർ കൊവിഡ് കെയർ സെന്ററുകളിലും, 2106 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 21 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 9 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 162 ആണ്.

 corona3332-

Recommended Video

cmsvideo
    കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam

    ജില്ലയിലെ വിവിധ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് 117 പേരാണ് ചികിത്സയിൽ കഴിയുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 112 ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 4 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും 136 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇന്ന് 190 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 3 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 219 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+