എറണാകുളത്ത് മൂന്ന് പേർക്ക് കൊറോണ: രോഗം ബാധിച്ചത് വിദേശത്ത് നിന്നെത്തിയവരെ!!
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 3 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. മെയ് 31 ന് നൈജീരിയ- കൊച്ചി വിമാനത്തിലെത്തിയ 55 വയസ്സുള്ള ചെന്നൈ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒന്നാമത്തെയാൾ. മെയ് 26 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 35 വയസ്സുള്ള എടത്തല സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ.
ജൂൺ ഒന്നിന് അബുദാബി- കൊച്ചി വിമാനത്തിലെത്തിയ 27 വയസുകാരനായ തുറവൂർ അങ്കമാലി സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. ഇവരെല്ലാവരും തന്നെ സ്ഥാപനനിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് 800 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം നിരീക്ഷണ കാലയളവ് അവസാനിച്ച 341 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തുിട്ടുണ്ട്. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 10814 ആണ്. ഇതിൽ 9447 പേർ വീടുകളിലും, 566 പേർ കോവിഡ് കെയർ സെന്ററുകളിലും, 801 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 6 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 6 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തുിട്ടുണ്ട്. എണ്ണം പേരാണ് ജില്ലയിൽ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിൽ കഴിയുന്നത്. 52 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലായി കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇന്ന് ജില്ലയിൽ നിന്നും 65 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 123 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 3 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 181 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
ഇന്ന് പുതുതായി 6 ഹോട്ട് സ്പോട്ടുകളാണുകളാണ് സംസ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടുള്ളത്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 150 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
-
കൊച്ചിക്കാർ കാത്തിരിക്കുന്ന ഔട്ടർ റിംഗ് എപ്പോൾ വരും? ഗതാഗത കുരുക്ക് അഴിയും, നടപടികൾ ഇഴയുന്നു -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications