മയക്കുമരുന്നുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ: സംഭവം കൊച്ചിയിൽ
കൊച്ചി: കൊച്ചിയിൽ ലഹരിമരുന്നുമായി മൂന്ന് വിദ്യാർത്ഥികൾ പോലീസ് പിടിയിലായി. ഇവരിൽ എംഡിഎംഎയും കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കല്ലൂർ സ്റ്റേഡിയത്തിന് സമീപത്തിന് സമീപത്ത് നിന്ന് ലഹരി മരുന്ന് വ്യാപാരം നടക്കുന്നതിനെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പോലീസും പ്രത്യേക സ്ക്വാഡും പരിശോധന നടത്തിയിരുന്നു. ഇതോടെയാണ് മൂന്ന് വിദ്യാർത്ഥികൾ പിടിയിലായത്. മെട്രോ പോലീസും പ്രത്യേക സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ബൈക്കിലെത്തിയ വിദ്യാർത്ഥികൾ പിടിയിലായത്.

കളമശ്ശേരി സ്വദേശികളായ അസ്കർ, ഫൈസൽ, കല്ലൂർ സ്വദേശികളായ ചന്തുപ്രദീപ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 5 ഗ്രാം വരുന്ന എംഡിഎംഎയും 15 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ഇവർക്ക് ലഹരി വസ്തുക്കൾ ലഭിച്ചിട്ടുള്ളത് ബെംഗളൂരുവിൽ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്.












Click it and Unblock the Notifications