തൃക്കാക്കരയില്‍ വീണുകിട്ടിയ വാക്ക് പ്രചാരണായുധമാക്കാന്‍ എല്‍ഡിഎഫ്; കൂളിമാട് പാലം ഉന്നയിച്ച് യുഡിഎഫ്
കൊച്ചി: തൃക്കാക്കരയില്‍ വീണുകിട്ടിയ വാക്ക് പ്രചാരണമായുധമാക്കാന്‍ എല്‍ഡിഎഫ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശം മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാക്കാനാണ് എല്‍ഡിഎഫ് നീക്കം. അപ്രതീക്ഷിതമായി കിട്ടിയ വിഷയം കൂടിയാണിത്. വിവാദ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷനെതിരെ സിപിഎം പരാതിയും നല്‍കിയേക്കും. അതേസമയം ബൂത്ത് തലത്തില്‍ പ്രതിഷേധത്തിന് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുധാകരന്‍ മാപ്പുപറയാന്‍ തയ്യാറാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഈ വിഷയത്തില്‍ പ്രചാരണം കടുപ്പിക്കാന്‍ തന്നെയാണ് നിര്‍ദേശം. ഈ വിഷയത്തില്‍ കുറച്ച് വോട്ടെങ്കിലും മറിയുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.

സുധാകരനെതിരെ മന്ത്രിമാരുടെ വലിയ നിരയെ തന്നെ എല്‍ഡിഎഫ് ഇറക്കിയിട്ടുണ്ട്. പ്രചാരണം ഇവരെ ഉപയോഗിച്ചാണ്. യുഡിഎഫ് അനാവശ്യ പ്രതിഷേധമെന്ന് പറഞ്ഞാണ് ഇതിനെ പ്രതിരോധിക്കുന്നത്. കഴിഞ്ഞ ദിവസം പരാമര്‍ശം പിന്‍വലിക്കുന്നതായി സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയെ പട്ടിയെന്ന് വിളിച്ചതല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ വേദനിപ്പിച്ചെങ്കില്‍ പിന്‍വലിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരാമര്‍ശം പിന്‍വലിച്ച സാഹചര്യത്തില്‍ വിവാദം അവസാനിച്ചെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. ഇടതുമുന്നണി ഈ പരാമര്‍ശം പ്രചാരണത്തില്‍ കൊണ്ടുവന്ന് രണ്ട് വോട്ട് കൂടുതല്‍ കിട്ടുമെന്ന് സുധാകരന്‍ പറഞ്ഞിരുന്നു.
അതേസമയം സുധാകരനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടപടിയെടുക്കണമെന്ന് പി രാജീവ് ആവശ്യപ്പെട്ടു. സുധാകരനെതിരായ നിയമനടപടിയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും രാജീവ് പറഞ്ഞു. അതേസമയം മണ്ഡലത്തില്‍ സുധാകരനും സതീശനും അടക്കമുള്ള നേതാക്കള്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ജയം ഉറപ്പാക്കാന്‍ എല്ലാ നേതാക്കളും മണ്ഡലത്തിലുണ്ട്. പ്രചാരണത്തില്‍ പുതിയ ആയുധം യുഡിഎഫിനും കിട്ടിയിട്ടുണ്ട്. കൂളിമാട് പാലം പണിയാണ് യുഡിഎഫ് ആയുധം. കോഴിക്കോട് നിര്‍മാണത്തിലിരുന്ന കൂളിമാട് പാലം തകര്‍ന്നതാണ് പ്രചാരണ വിഷയം. പിണറായി വിജയനെതിരെയും, എല്‍ഡിഎഫിലെ അഴിമതിക്കെതിരെയുമാണ് യുഡിഎഫ് പ്രചാരണം.
പാലാരിവട്ടം പാലം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ കൂളിമാട് പാലത്തിന്റെ തകര്‍ച്ച് പറഞ്ഞ് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കാനാണ് യുഡിഎഫ് നീക്കം. എന്നാല്‍ പാലാരിവട്ടം പാലം ഉള്ള കാലത്തോളം ഈ പ്രചാരണം യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ഇടതുപക്ഷം പറയുന്നു. തൃക്കാക്കര മണ്ഡലത്തില്‍ വരുന്ന പാലാരിവട്ടം പാലം നിര്‍മാണം അഴിമതി ഉയര്‍ത്തി യുഡിഎഫിനെ പൊളിക്കാനിറങ്ങിയ എല്‍ഡിഎഫിനെ കൂളിമാട്ടെ പൊളിഞ്ഞ പാലത്തിന്റെ കാര്യം പറഞ്ഞ് പരിഹസിക്കുകയാണ് നേതാക്കള്‍.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയെയും അഴിമതിയുടെ ഭാഗമാക്കി യുഡിഎഫ് ആക്രമണം തുടങ്ങിയിട്ടുണ്ട്. ദൂരെയുള്ള കൂളിമാട് പാലത്തിന്റെ കാര്യം പറഞ്ഞാലൊന്നും, തൃക്കാക്കരയിലെ പാലാരിവട്ടം പാലത്തിന്റെ കാര്യം ജനങ്ങള്‍ മറക്കില്ലെന്നാണ് എല്‍ഡിഎഫ് നിലപാട്.












Click it and Unblock the Notifications