എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃക്കാക്കരയില്‍ പത്രിക സമര്‍പ്പിച്ച് സ്ഥാനാര്‍ത്ഥികള്‍; ട്വന്റി 20 വോട്ട് എങ്ങോട്ട്, കണ്ണുവച്ച് മുന്നണികള്‍

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞതിന് പിന്നാലെ എല്‍ ഡി എഫ്, യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫാണ് അദ്യം പത്രിക സമര്‍പ്പിച്ചത്. സി പി എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, സി പി ഐ ജില്ലാ സെക്രട്ടറി പി രാജു, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, ജോസ് കെ മാണി തുടങ്ങിയവര്‍ക്കൊപ്പം എത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.

ഇത് ബിഗ്‌ബോസ് ആണ്; ആരുടെ കളിയും ഇങ്ങോട്ട് വേണ്ട, കളിപ്പിക്കാന്‍ ബിഗ്‌ ബോസിനറിയാം-വൈറല്‍ കുറിപ്പ്ഇത് ബിഗ്‌ബോസ് ആണ്; ആരുടെ കളിയും ഇങ്ങോട്ട് വേണ്ട, കളിപ്പിക്കാന്‍ ബിഗ്‌ ബോസിനറിയാം-വൈറല്‍ കുറിപ്പ്

ഇന്ന് രാവിലെ 11.45 ഓടെയാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോസ് പത്രിക സമര്‍പ്പിക്കാനെത്തിയത്. ഹൈബി ഈഡന്‍ എം പി, ഡി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് എന്നിവരോടൊപ്പമായിരുന്നു ഉമ തോമസ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. അതേസമയം, എന്‍ ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ നാളെയാണ് പത്രിക സമര്‍പ്പിക്കുന്നത്.

india

അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്ന് അറിയിച്ച് ആം ആദ്മിയും ട്വന്റി 20യും രംഗത്തെത്തിയിരുന്നു. രണ്ട് പാര്‍ട്ടികളും മത്സരിക്കാതയതോടെ വോട്ടുകള്‍ എങ്ങോട്ട് പോകുമെന്ന ഉറപ്പിച്ച് പറയാനാവാത്ത അവസ്ഥയിലാണ് മുന്നണികള്‍. ട്വന്റി 20 യുമായി ഇടഞ്ഞ് നേതാവാണ് പി ടി തോമസ്. അതുകൊണ്ട് തന്നെ ട്വന്റി 20 യുടെ വോട്ടുകള്‍ ഉമ തോമസിന് ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. എന്നാല്‍ ട്വന്റി 20 ഇടതുസര്‍ക്കാരുമായും ഇടഞ്ഞ് നില്‍ക്കുന്ന അവസ്ഥയാണ്. തങ്ങളുടെ പ്രവര്‍ത്തകന്‍ സി കെ ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇടത് എം എല്‍ എ പി വി ശ്രീനിജനുമായി വലിയ ഏറ്റുമുട്ടലിലാണ് ട്വന്റി 20.

അതേസമയം, മേയ് 31ന് ആണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയയിലെ പ്രഖ്യാപിക്കും. ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിഞ്ജാപനം പുറത്തിറക്കും. മേയ് 11 ആണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മേയ് 16 വരെ പത്രിക പിന്‍വലിക്കാം.

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 17,314 വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫിന്റെ കെ വി തോമസിന് മണ്ഡലത്തില്‍ നിന്നു കിട്ടിയത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസിനായിരുന്നു നറുക്കുവീണത്. ഭൂരിപക്ഷം 11,996 ആയി കുറഞ്ഞെങ്കിലും പി ടി തോമസ് വിജയിച്ചു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനും നല്ല ഭൂരിപക്ഷം തൃക്കാക്കര നല്‍കി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസ് 14329 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

Recommended Video

cmsvideo
മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ് | Oneindia Malayalam

Ernakulam
English summary
Thrikkakara By Election 2022: LDF and UDF candidates filed nomination papers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X