എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സതീശന് മറുപടിയുമായി വികെ പ്രശാന്ത്; കോണ്‍ഗ്രസിന്റെ തോറ്റ എംഎല്‍എമാരും തൃക്കാക്കരയിലുണ്ട്

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കരയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ക്യാമ്പ് ചെയ്യുന്നത് തിരുവനന്തപുരത്ത് യാതൊരു പണിയും ഇല്ലാത്തത് കൊണ്ടാണെന്ന വിഡി സതീശന്റെ വിമര്‍ശനത്തിന് മറുപടിയുമായി വികെ പ്രശാന്ത് എംഎല്‍എ. തൃക്കാക്കരയിലെ എല്‍ഡിഎഫ് പ്രതിനിധികളെ കാണുമ്പോള്‍ യുഡിഎഫിന് ആശങ്കയാണെന്ന് വികെ പ്രശാന്ത് തുറന്നടിച്ചു. ഞാനും ഉപതെരഞ്ഞെടുപ്പിലൂടെ മത്സരിച്ച് എംഎല്‍എയായ ആളാണ്. എന്ന് എന്റെ മണ്ഡലത്തിലും എല്ലാ എംഎല്‍എമാരും വന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതൊരു പുതുമുഖ പോലെയാണ് തോന്നുന്നത്. കോണ്‍ഗ്രസിന്റെ എംഎല്‍എമാരും മണ്ഡലത്തിലുണ്ടല്ലോ? അതിനെ കുറിച്ചൊന്നും പറയാനില്ലേ എന്നും വികെ പ്രശാന്ത് ചോദിച്ചു.

'ദിലീപേട്ടാ പെട്ടുപോയി' പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ തെളിവ് കിട്ടി, വെളിപ്പെടുത്തി ആലപ്പി അഷറ്ഫ്'ദിലീപേട്ടാ പെട്ടുപോയി' പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ തെളിവ് കിട്ടി, വെളിപ്പെടുത്തി ആലപ്പി അഷറ്ഫ്

1

കോണ്‍ഗ്രസിന്റെ എംപിമാര്‍ തൃക്കാക്കരയിലുണ്ട്. തോറ്റ എംഎല്‍എമാരും ഉണ്ടിവിടെ. എല്‍ഡിഎഫിന്റെ നേതാക്കന്മാര്‍ വരുന്നതിലാണ് കോണ്‍ഗ്രസിന് ആശങ്ക. ഞങ്ങള്‍ക്ക് കേരളത്തില്‍ എവിടെയും പോകാം. ഞങ്ങളുടെ മുന്നണിയും പാര്‍ട്ടിയും നിശ്ചയിക്കുന്ന പരിപാടികളില്‍ കേരളത്തില്‍ എവിടെയും പോയി പ്രചാരണവും പ്രവര്‍ത്തനവും നടത്തും. കോണ്‍ഗ്രസിന് അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും പ്രശാന്ത് പറഞ്ഞു. അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. പിണറായി സര്‍ക്കാര്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്ന ഈ സമയത്ത് പ്രധാന വെല്ലുവിളിയാണ് ഉപതിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി അടക്കം ക്യാമ്പ് ചെയ്യുന്നത് കൊണ്ട് എല്‍ഡിഎഫിന് ഈ ജയം അത്യാവശ്യമാണ്.

സീറ്റുകളുടെ എണ്ണത്തില്‍ സെഞ്ച്വറി തികയ്ക്കുക എന്നത് മാത്രമല്ല തൃക്കാക്കരയിലെ വിജയം കൊണ്ടുള്ള സിപിഎം ലക്ഷ്യം. സര്‍ക്കാരിന്റെ ഭരണത്തിനുള്ള കൈയ്യടിയായും, സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകാനുമുള്ള ഉറപ്പാണ്. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമാണ് ഇത്. അവിടെ ചെങ്കൊടി പാറിയാല്‍ സില്‍വര്‍ ലൈനുമായി സര്‍ക്കാരിന് വേഗത്തില്‍ മുന്നോട്ട് പോകാം. മുഖ്യമന്ത്രി നേരിട്ടിറങ്ങിയുള്ള പ്രചാരണങ്ങള്‍ മുമ്പ് വിജയം കണ്ടിട്ടുള്ളതാണ്. ഇവിടെയും ആ അദ്ഭുതമാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. ഒപ്പം കോണ്‍ഗ്രസിലെ തന്നെ തമ്മിലടിയും മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസിന് ഇത്തരത്തില്‍ വോട്ടുകള്‍ നഷ്ടമാകുമെന്നാണ് സിപിഎം കരുതുന്നത്.

അതേസമയം വിഡി സതീശനും കെ സുധാകരനും തൃക്കാക്കരയില്‍ വിജയിച്ചേ തീരൂ എന്ന അവസ്ഥയിലാണ്. ഉറച്ച കോട്ട കൈവിട്ടാല്‍ സതീശന്‍ പ്രതിരോധത്തിലാവും. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് സംസ്ഥാന വ്യാപകമായി വിനാശത്തിന്റെ വര്‍ഷമായി ആചരിക്കാനാണ് യുഡിഎഫ് തീരുമാനം. 1300 കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണയുണ്ടാവും. എന്നാല്‍ കെ റെയിലെന്ന വന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടാണ്. എന്നില്‍ നിത്യച്ചെലവിന് പോലും പണമില്ലെന്ന് പ്രതിപക്ഷം തുറന്നടിക്കുന്നു. തൃക്കാക്കരയില്‍ ഇതിനോടകം ഇക്കാര്യങ്ങള്‍ പ്രചാരണ വിഷയമാക്കിയിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ വോട്ടുകള്‍ എങ്ങോട്ടൊക്കെ മറയുമെന്ന ആശങ്കയിലാണ് ഇരുമുന്നണികളും.

കാശിയിലെ ഓരോ അണുവിലും ശിവനുണ്ട്; രൂപം ആവശ്യമില്ല, ഗ്യാന്‍വാപി വിഷത്തില്‍ നിലപാടുമായി കങ്കണകാശിയിലെ ഓരോ അണുവിലും ശിവനുണ്ട്; രൂപം ആവശ്യമില്ല, ഗ്യാന്‍വാപി വിഷത്തില്‍ നിലപാടുമായി കങ്കണ

Recommended Video

cmsvideo
തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022

Ernakulam
English summary
thrikkakara by election: congress mla's also in here vk prashant reply to vd satheesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X