• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ജോ ജോസഫിന് പിന്തുണയുമായി മുന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, വികസനത്തിനൊപ്പം

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ ഇടത്ത് നിന്നും പിന്തുണ വരുന്നു. കെവി തോമസ് അടക്കമുള്ളവര്‍ പിന്തുണയറിയിച്ചതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. കൊച്ചി കോര്‍പ്പറേഷനിലെ സ്ഥിരം സമിതി അംഗമായിരുന്ന ഗ്രേസി ജോസഫാണ് പിന്തുണയറിയിച്ചത്. താന്‍ വികസനത്തിനൊപ്പം നില്‍ക്കുന്നവരെയാണ് പിന്തുണയ്ക്കുകയെന്ന് അവര്‍ പ്രഖ്യാപിച്ചു. മണ്ഡലത്തില്‍ താമസിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ട് ജോ ജോസഫിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുമെന്നും ഗ്രേസി പറഞ്ഞു. ഏലംകുളത്തെ ബന്ധുവീട്ടിലെത്തിയ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ ഗ്രേസി സ്വീകരിച്ച് പിന്തുണ അറിയിച്ചു.

കോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മികോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മി

ഗ്രേസി നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച നേതാവാണ്. 2011ല്‍ കലൂര്‍ സൗത്തില്‍ നിന്നും, 2016ല്‍ കതൃക്കടവില്‍ നിന്നുമാണ് വിജയിച്ചത്. മുന്‍ മേയര്‍ സൗമിനി ജെയിനെ പിന്തുണച്ചെന്ന കാരണത്താല്‍ പാര്‍ട്ടിയില്‍ ഗ്രേസിക്കെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം എന്ത് വന്നാലും പിന്തുണ ജോ ജോസഫിന് തന്നെയെന്ന നിലപാടിലാണ് ഗ്രേസി. ജോ ജോസഫിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് താന്‍ രംഗത്തിറങ്ങുമെന്നും, ബാക്കിയൊക്കെ പിന്നീട് നോക്കാമെന്നും അവര്‍ പറഞ്ഞു. 2020 ജനുവരിയില്‍ ഗ്രേസി ജോസഫിനെ ഡിസിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരോട് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല, പാര്‍ട്ടിയെ പരസ്യമായി അവഹേളിച്ചു എന്നെല്ലാമായിരുന്നു സസ്‌പെന്‍ഷന് കാരണങ്ങള്‍.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കലൂര്‍ സൗത്തില്‍ വിമതയായി കോണ്‍ഗ്രസിനെതിരെ ഗ്രേസി ജോസഫ് മത്സരിച്ചിരുന്നു. ഗ്രൂപ്പ് പോരിന്റെ ഭാഗമായി മേയര്‍ സൗമിനി ജെയിനെ പുറത്താക്കാന്‍ കൂട്ട് നില്‍ക്കാത്തത് കൊണ്ടാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്ന് ഗ്രേസി ആരോപിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസിന്റെ വമ്പന്‍ നേതാക്കള്‍ തന്നെ ഇടതുപക്ഷത്തെത്തിയത് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ മങ്ങലേല്‍പ്പിക്കും. ഇതുവരെ പോയതൊക്കെ യാതൊരു ജനപ്രീതിയും ഇല്ലാത്തവരാണെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. എന്നാല്‍ പ്രമുഖ നേതാവ് കൂടി എറണാകുളത്ത് നിന്ന് കോണ്‍ഗ്രസ് വിടുമെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിന് മുമ്പ് അത് വലിയ തിരിച്ചടിയാവും യുഡിഎഫിന്.

അതേസമയം തൃക്കാക്കരയില്‍ പരസ്യ പ്രചാരണം തീരാന്‍ ഇനി ഒരാഴ്ച്ച മാത്രമാണ് ഉള്ളത്. ഇടതുമുന്നണി മുന്നിലേക്ക് വന്നു എന്നതാണ് ഈ ഘട്ടത്തിലെ പ്രത്യേകത. ഇനിയുള്ള അഞ്ച് ദിവസം വിവിധ കണ്‍വെന്‍ഷനില്‍ പിണറായി പങ്കെടുക്കും. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. നാലാം മുന്നണിയുടെ വോട്ടില്‍ എല്ലാ മുന്നണികളും പ്രതീക്ഷ വെക്കുന്നുണ്ട്. ഇതിന് പുറമേ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ നാമനിര്‍ദേശ പത്രിക തള്ളണം എന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സിപി ദിലീപ് നായര്‍സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പിടി തോമസിന്റെ ബാങ്ക് വായ്പ, പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, കൊച്ചി കോര്‍പ്പറേഷനിലെ ഭൂനികുതി അടച്ചിട്ടില്ലെന്നുമാണ് ആരോപണം.

പൃഥ്വിരാജിന് നേരെ സൈബര്‍ അറ്റാക്കുണ്ടായി; ഒരു സീനിയര്‍ നടനും കൂടെ നിന്നില്ലെന്ന് മല്ലിക സുകുമാരന്‍പൃഥ്വിരാജിന് നേരെ സൈബര്‍ അറ്റാക്കുണ്ടായി; ഒരു സീനിയര്‍ നടനും കൂടെ നിന്നില്ലെന്ന് മല്ലിക സുകുമാരന്‍

cmsvideo
  തൃക്കാക്കരയിൽ കത്തിക്കയറുന്ന ഉമാ തോമസ്,സ്ഥാനാർത്ഥിക്കൊപ്പം ഞാനും | Thrikkakkara Election 2022
  Ernakulam
  English summary
  thrikkakara by election: former mahila congress leader support ldf candidate jo joseph
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X