Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: കനത്ത പോളിംഗ്; രണ്ട് മണിക്കൂറില്‍ പന്ത്രണ്ട് ശതമാനം കടന്നു

കൊച്ചി: തൃക്കാക്കര രാവിലെ മുതല്‍ കനത്ത പോളിംഗ്. ഉപതിരഞ്ഞെടുപ്പിനെ നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായി തൃക്കാക്കര കണ്ടിരിക്കുകയാണെന്ന് വ്യക്തമാണ്. ആദ്യ രണ്ട് മണിക്കൂര്‍ പോളിംഗ് കഴിഞ്ഞപ്പോള്‍ 12.13 ആണ് പോളിംഗ്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജോ ജോസഫും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും രാവിലെ തന്നെ വോട്ട് ചെയ്തു. അതേസമയം മണ്ഡലത്തിലെ പല ബൂത്തിലും രാവിലെ മുതല്‍ നീണ്ട ക്യൂവാണ്. ആദ്യ ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ 9.85 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. മോക് പോളിംഗ് ഏഴ് മണിയോട് തന്നെ പൂര്‍ത്തിയാക്കിയാണ് പോളിംഗ് ആരംഭിച്ചത്. മുന്നണികളെല്ലാവരും തന്നെ രാവിലെ തന്നെ വോട്ടര്‍മാരെ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് പ്രവര്‍ത്തിദിനമായിരുന്നിട്ടും ഇത്ര വലിയ നിര പോളിംഗ് ബൂത്തിലുള്ളത് അമ്പരപ്പിക്കുന്നതാണ്.

1

അതേസമയം ഓരോ അരമണിക്കൂറിലും അതിശക്തമായ നിലയിലാണ് പോളിംഗ് വര്‍ധിക്കുന്നത്. ഇതിനോടകം 17.8 ശതമാനത്തിലേക്ക് പോളിംഗ് കുതിച്ചിരിക്കുകയാണ്. ഒന്‍പതര വരെയുള്ള കണക്കാണിത്. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനുള്ള ചുട്ടമറുപടിയായിരിക്കും തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് ഹൈബി ഈഡന്‍. ഉമ തോമസ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും. മന്ത്രിമാര്‍ പ്രചാരണത്തിന് ചിലവഴിച്ച സമയം പാഴാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാവിലെ വോട്ട് ചെയ്യാനെത്തി ക്യൂ നില്‍ക്കുന്നവരില്‍ അധികവും പ്രായമായവരും മധ്യവയസ്‌കരുമാണ്. നടന്‍ രണ്‍ജി പണിക്കറും വോട്ട് രേഖപ്പെടുത്തി. കടവന്ത്ര വൈഎംസിഐയിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

2021നെ അപേക്ഷിച്ച് പോളിംഗ് മുന്നില്‍ തന്നെയാണ്. 14.99 ശതമാനം ആദ്യ രണ്ട് മണിക്കൂറില്‍ ഇത്തവണ രേഖപ്പെടുത്തി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇത് 13.56 ശതമാനമായിരുന്നു. 1.43 ശതമാനം പോളിംഗ് കൂടുതല്‍. 29505 പേരാണ് ഈ സമയം കൊണ്ട് വോട്ട് ചെയ്തത്. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്തി എഎന്‍ രാധാകൃഷ്ണന്‍ രാവിലെ തന്നെ ബൂത്തിലെത്തിയിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ അദ്ദേഹത്തിന് വോട്ടില്ല. കാലവര്‍ഷം തുടങ്ങിയെങ്കിലും തൃക്കാക്കരയില്‍ തെളിഞ്ഞ അന്തരീക്ഷമുള്ളത് മുന്നണികള്‍ക്ക് പ്രതീക്ഷയാണ്. മഴ വില്ലനായാല്‍ പോലും വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ പ്രത്യേക സ്‌ക്വാഡുകളെ ഒരുക്കിയുള്ള തയ്യാറെടുപ്പുകള്‍ പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+