Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ്, ബിജെപി പ്രവര്‍ത്തകരുടെ ആ ചോദ്യം തുണച്ചു; തൃക്കാക്കരയില്‍ കള്ളവോട്ട് ശ്രമം കയ്യോടെ പൊക്കി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പൊന്നുരുന്നിയില്‍ ബൂത്ത് നമ്പര്‍ 66ല്‍ ആണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമമുണ്ടായത്. യു ഡി എഫ് പ്രവര്‍ത്തകര് ഇടപെട്ടാണ് കള്ളവോട്ട് ശ്രമം തടഞ്ഞത്. ശ്രമം നടത്തിയ ആളെ പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് മാറ്റി. ടി എം സഞ്ജു എന്നയാളുടെ പേരില്‍ കള്ളവോട്ട് ചെയ്യാനാണ് ശ്രമമുണ്ടായത്. പൊന്നുരുന്നി സി കെ സി എല്‍ പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്.

സീരിയല്‍ നമ്പര്‍ 183 ടി എം സഞ്ജു എന്നയാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയത് മറ്റൊരാളാണെന്ന് യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ യു ഡി എഫ്, ബി ജെ പി പ്രവര്‍ത്തകര്‍ ഇയാളോട് വീട്ട് പേരും മാതാപിതാക്കളുടെ പേരും ചോദിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കാതായതോടെ പൊലീസ് ഇടപെട്ട് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു.

vote

അതേസമയം, തൃക്കാക്കരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇതുവരെ 45 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. വോട്ട് ചെയ്യാന്‍ ഓരോ പോളിംഗ് ബൂത്തുകളിലും നീണ്ടനിരയാണ് കാണാന്‍ സാധിക്കുന്നത്. ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 90,114 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് വിവരം. ഉയര്‍ന്ന പോളിംഗ് ശതമാനത്തില്‍ പ്രതീക്ഷവച്ചു പുലര്‍ത്തുകയാണ് മുന്നണികള്‍. എല്ലാ മുന്നണികളും വലിയ ആത്മവിശ്വാസത്തിലാണ്.

രാവിലെ ഏഴ് മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. കാലവര്‍ഷം ആരംഭിച്ചെങ്കിലും മണ്ഡലത്തില്‍ ഇന്ന് രാവിലെ മുതല്‍ തെളിഞ്ഞ അന്തരീക്ഷമാണ്. ആകെ 239 പോളിങ് ബൂത്തുകളാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ ഒരു പിങ്ക് ബൂത്തും, അഞ്ച് മാതൃകാ ബൂത്തുകളും ഉള്‍പ്പെടുന്നു. പൂര്‍ണ്ണമായും വനിതാ ഉദ്യോഗസ്ഥര്‍ മാത്രം നിയന്ത്രിക്കുന്ന വനിതാ പോളിങ് കേന്ദ്രമാണ് പിങ്ക് ബൂത്ത്. ഇവിടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നതും വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആണ്. ബൂത്തുകളിലേക്കായി ആകെ 239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരിക്കുന്നത്.

ആകെ 27 വിഭാഗങ്ങളിലുള്ള പോളിങ് സാമഗ്രികളാണ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വി.വി.പാറ്റ്, വോട്ടേഴ്സ് രജിസ്റ്റര്‍ 17 എ, വോട്ടര്‍ സ്ലിപ്പ്, അടയാളപ്പെടുത്തിയ വോട്ടര്‍ പട്ടിക, വോട്ടര്‍പട്ടികയുടെ വര്‍ക്കിങ് കോപ്പി, മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക, ടെന്‍ഡേര്‍ഡ് വോട്ടിനുള്ള ബാലറ്റ് പേപ്പര്‍, സ്ഥാനാര്‍ഥികളുടെയും ഇലക്ഷന്‍ ഏജന്റിന്റെയും കയ്യൊപ്പു മാതൃക, അടയാളപ്പെടുത്തുന്നതിനുള്ള മഷി, അഡ്രസ് ടാഗുകള്‍, സ്പെഷ്യല്‍ ടാഗ്, ഗ്രീന്‍ പേപ്പര്‍ സീല്‍, സ്ട്രിപ്പ് സീല്‍, ആരോ ക്രോസ് അടയാളമുള്ള റബ്ബര്‍ മുദ്ര, വയലറ്റ് നിറത്തിലുള്ള മഷിയുള്ള സ്റ്റാമ്പ് പാഡ്, പ്രിസൈഡിങ് ഓഫീസറുടെ മെറ്റല്‍ സീല്‍, പ്രിസൈഡിങ് ഓഫീസര്‍ ഡയറി, പോളിങ് സ്റ്റേഷനുവേണ്ടിയുള്ള റബ്ബര്‍ മുദ്ര, സമ്മതിദായകരെ തിരിച്ചറിയുന്നതിനുള്ള മറ്റ് രേഖകള്‍ ഏതെല്ലാം എന്ന വിവരം, പിങ്ക് പേപ്പര്‍ സീല്‍, മോക് പോള്‍ സ്ലിപ്പ്, ബ്രെയ്ലി ബാലറ്റ് മാതൃക എന്നിവയാണ് പോളിങ് സാമഗ്രികളില്‍ ഉള്‍പ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+