• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വികസനത്തിന് ഇടതുമുന്നണി വേണം; തൃക്കാക്കരയില്‍ പിഡിപി പിന്തുണ എല്‍ഡിഎഫിന്

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പിഡിപി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. മണ്ഡലത്തിന്റെ വികസനത്തിന് ഇടതുമുന്നണി ജയിക്കണമെന്നാണ് പിഡിപിയുടെ നിലപാട്. മണ്ഡലത്തില്‍ പിഡിപിക്ക് 5000 വോട്ടുകളുണ്ടെന്ന് നേതാക്കള്‍ പറയുന്നു. ഇതിന് പുറമെ അനുഭാവികളുടെ വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കാന്‍ പരിശ്രമിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പിഡിപി പിന്തുണ ഇടതുപക്ഷത്തിനായിരുന്നു. അന്ന് രാജ്യം നേരിടുന്ന പ്രത്യേക സാഹചര്യവും കോണ്‍ഗ്രസ് എംപിമാര്‍ ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ തടയാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുമാണ് പിഡിപി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നതും സംഘപരിവാര്‍ രാഷ്ട്രീയത്തിന് താരതമ്യേന ബദല്‍ ഇടതുമുന്നണിയാണെന്നും 2021ല്‍ പിഡിപി വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച പിഡിപി കേന്ദ്ര കമ്മിറ്റി, ഇടതു സ്ഥാനാര്‍ഥികളുടെ വിജയത്തിന് സജീവമായി രംഗത്തിറങ്ങാന്‍ അന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സമാനമായ നിലപാട് തന്നെയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും പിഡിപി സ്വീകരിച്ചിരിക്കുന്നത്.

തൃക്കാക്കരയില്‍ നിര്‍ണായക സാന്നിധ്യമാണ് ട്വന്റി-20. ഇവരെ കൂടെ നിര്‍ത്താന്‍ യുഡിഎഫ് അനുനയ നീക്കമാണ് നടത്തുന്നത്. ട്വന്റി-20യുമായി യുഡിഎഫിന് അഭിപ്രായ വ്യത്യാസമില്ല എന്ന് കെ മുരളീധരന്‍ പറഞ്ഞു. അവര്‍ പിന്തുണ നല്‍കിയാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു കെ മുരളീധരന്റെ പ്രതികരണം. പിടി തോമസിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സുവര്‍ണാവസരമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് തെറ്റായ പരാമര്‍ശമാണ്. മുഖ്യമന്ത്രിക്ക് അമേരിക്കയില്‍ പോയിവന്നതിന് ശേഷം എന്ത് പറ്റിയെന്ന് അറിയില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.

ആ സ്ത്രീ 30 വര്‍ഷം പുരുഷനായി ജീവിച്ചു; പേച്ചിയമ്മാള്‍ എങ്ങനെ മുത്തുവായി... വെളിപ്പെടുത്തല്‍ആ സ്ത്രീ 30 വര്‍ഷം പുരുഷനായി ജീവിച്ചു; പേച്ചിയമ്മാള്‍ എങ്ങനെ മുത്തുവായി... വെളിപ്പെടുത്തല്‍

തൃക്കാക്കര പിടിച്ച് സെഞ്ച്വറി അടിക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമം. മുഖ്യമന്ത്രി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. ശക്തമായ പ്രവര്‍ത്തനം വഴി എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ച രീതി തൃക്കാക്കരയിലും ആവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തു. പത്ത് ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ 60 എംഎല്‍എമാരും മണ്ഡലത്തില്‍ സജീവമാണ്. ശക്തമായ രീതിയില്‍ പ്രചാരണം കൊഴിപ്പിക്കുന്ന സിപിഎം എന്തുവില കൊടുത്തും മണ്ഡലം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. അതേസമയം, ഉമാ തോമസിന് വിജയം ഉറപ്പാണെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു.

cmsvideo
  തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയും ആംആദ്മിയും ബദലാകുമെന്ന് സാബു എം.ജേക്കബ് | Oneindia Malayalam
  Ernakulam
  English summary
  Thrikkakara by election; PDP Declared Support to LDF Candidate Jo Joseph
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X