• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഉമാ തോമസിന് ആസ്തി 70 ലക്ഷത്തിന് മുകളില്‍; ജോ ജോസഫിന് 2.19 കോടി, സ്വത്ത് വിവരങ്ങള്‍ അറിയാം

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആവേശം ഓരോ ദിവസവും ശക്തമായി വരികയാണ്. ഇപ്പോഴി സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസിന് 70,34626 രൂപയുടെ ആസ്തിയാണ് ഉള്ളത്. ഇതില്‍ 19 ലക്ഷം രൂപയുടെ മൂല്യമുള്ള സ്വര്‍ണവും, വാഴക്കാല വില്ലേജിലെ ഏഴ് സെന്റ് സ്ഥലവും ഇതില്‍ വരും. അന്തരിച്ച ഭര്‍ത്താവ് പിടി തോമസിന്റെ പേരില്‍ 97,74464 രൂപയുടെ ആസ്തിയുണ്ട്. പാലാരിവട്ട് 52,80000 രൂപ വിലയുള്ള വീടാണ് ഇതില്‍ പ്രധാനം. ഉപ്പുതോടുള്ള 13,20000 രൂപ മൂല്യമുള്ള 1.6 ഏക്കര്‍ സ്ഥലവും കാറും ഇതില്‍ വരും. മകന്റെ പേരില്‍ 9,59809 രൂപയുടെ സ്വത്തുക്കളാണെന്ന് ഉമ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉള്ളത്.

മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നത് കടന്നുപോയി, ധര്‍മജന്‍ തെറ്റുകാരനെന്ന് ശാന്തിവിള ദിനേശ്മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നത് കടന്നുപോയി, ധര്‍മജന്‍ തെറ്റുകാരനെന്ന് ശാന്തിവിള ദിനേശ്

അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് സ്വത്തിന്റെ കാര്യത്തില്‍ കോടിപതിയാണ്. 2.19 കോടി രൂപയുടെ ആസ്തി ജോ ജോസഫിനുണ്ട്. 1.30 കോടി രൂപയുടെ ഭവന വായ്പയും അദ്ദേഹത്തിനുണ്ട്. 15 ലക്ഷം രൂപ വിലയുള്ള കാര്‍ ജോസഫിന്റെ പേരിലും എട്ട് ലക്ഷം രൂപ വിലയുള്ള കാര്‍ ഭാര്യയുടെ ഉടമസ്ഥതയിലുമുണ്ട്. അതോടൊപ്പം പൂഞ്ഞാറില്‍ പിതൃസ്വത്തായി ലഭിച്ച 1.84 ഏക്കര്‍ ഭൂമിക്ക് പുറമേ വാഴക്കാല വില്ലേജില്‍ 2.48 ഏക്കര്‍ ഭൂമി അടക്കം 1.50 കോടി രൂപ മൂല്യമുള്ള 2665 ചതുരശ്രയടിയുള്ള വീടുമുണ്ട്. ഭാര്യയുടെ കൂടി പങ്കാളിത്തത്തിലാണ് വീടും സ്ഥലവുമുള്ളത്.

ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയേക്കാള്‍ സ്വത്തുണ്ട്. എഎന്‍ രാധാകൃഷ്ണന്റെ ആസ്തി 95 ലക്ഷം രൂപയാണ്. ഭാര്യയുടെ പേരില്‍ മുപ്പത് പവനും, രാധാകൃഷ്ണന് ഏഴ് ലക്ഷം രൂപയുടെ കാറുമുണ്ട്. പേരണ്ടൂര്‍ വില്ലേജില്‍ 3.24 ഏക്കല്‍ സ്ഥലം രാധാകൃഷ്ണന്റെ പേരിലും 15.5 സെന്റ് സ്ഥലം ഭാര്യയുടെ പേരിലുമുണ്ട്. രാധാകൃഷ്ണന് ബാധ്യതയായി 20 ലക്ഷം രൂപയാണ് ഉള്ളത്. അതേസമയം മണ്ഡലത്തില്‍ 19 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഡമ്മി സ്ഥാനാര്‍ത്ഥികള്‍ അടക്കമാണിത്. ജോ ജോസഫിന് പകരക്കാരനും മണ്ഡലത്തിലുണ്ട്. ചങ്ങാനാശ്ശേരി സ്വദേശി ജോമോന്‍ ജോസഫാണ് അപരന്‍. ഇയാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

അതേസമയം എല്‍ഡിഎഫ് പ്രചാരണത്തിലേക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തും. സില്‍വര്‍ ലൈന്‍ ഇടതുമുന്നണി പ്രധാന പ്രചാരണ വിഷയമാക്കുമ്പോഴും സര്‍വേ കല്ലിടല്‍ നിര്‍ത്തിയതില്‍ മുഖ്യമന്ത്രി എന്ത് പറയുമെന്നറിയാന്‍ കാത്തിരിക്കുകയാണ് വോട്ടര്‍മാര്‍. എതിരാളികളും ഇതിനനുസരിച്ച് പ്ലാന്‍ തയ്യാറാക്കാനാണ് ശ്രമിക്കുന്നത്. അതേസമയം സ്ഥാനാര്‍ത്ഥി ജോ ജോസഫ് സഭാ നോമിനിയാണെന്ന ആരോപണത്തില്‍ പിണറായിയുടെ മറുപടിയുണ്ടാവും. ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ടീം ക്യാപ്റ്റനായ മുഖ്യമന്ത്രി എത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയായതിനാല്‍ തിരഞ്ഞെടുപ്പ് സര്‍ക്കാരിന് അഭിമാന പോരാട്ടം കൂടിയാണ്.

ഗോവിന്ദചാമിയെ രക്ഷിച്ചയാളാണ്, ദിലീപിന് ആളൂരിനെ തൊഴുത് വന്നാല്‍ രക്ഷപ്പെടാമെന്ന് ബൈജു കൊട്ടാരക്കരഗോവിന്ദചാമിയെ രക്ഷിച്ചയാളാണ്, ദിലീപിന് ആളൂരിനെ തൊഴുത് വന്നാല്‍ രക്ഷപ്പെടാമെന്ന് ബൈജു കൊട്ടാരക്കര

cmsvideo
    മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ് | Oneindia Malayalam
    Ernakulam
    English summary
    thrikkakara by election: uma thomas have 70 lakh asset, ldf candidate have 2 crore 19 lakh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    Desktop Bottom Promotion