Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ആകാശവും മനസ്സും തെളിഞ്ഞു, സിക്‌സ് അടിച്ച് ജയിക്കുമെന്ന് ജോ ജോസഫ്

കൊച്ചി: തൃക്കാക്കരയില്‍ വന്‍ വിജയം നേടുമെന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജോ ജോസഫ്. നൂറ് ശതമാനം ആത്മവിശ്വാസത്തോടെയാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രചാരണത്തിന്റെ ആദ്യ ദിവസം മുതല്‍ തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഇപ്രാവശ്യം എല്‍ഡിഎഫ് മണ്ഡലത്തില്‍ അട്ടിമറി വിജയം നേടുമെന്നും ജോ ജോസഫ് വ്യക്തമാക്കി. ഇത്തവണ കോട്ടകളെല്ലാം തകരും. സിക്‌സര്‍ അടിച്ച് മണ്ഡലത്തില്‍ വിജയിക്കും. ഇക്കാര്ത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് ജോ ജോസഫ് വ്യക്തമാക്കി. അതേസമയം ആദ്യ മണിക്കൂറില്‍ എട്ട് ശതമാനത്തിലേറെ പോളിംഗ് തൃക്കാക്കരയില്‍ രേഖപ്പെടുത്തി കഴിഞ്ഞു. വോട്ടെടുപ്പിന് വലിയ ആവേശമാണ് കാണാന്‍ കഴിയുന്നത്.

1

ജോ ജോസഫും ഭാര്യ ദയ പാസ്‌കലുമാണ് വോട്ടുകള്‍ രേഖപ്പെടുത്താനെത്തിയത്. പടമുകള്‍ സ്‌കൂളിലെ 140ാം നമ്പര്‍ ബൂത്തിലാണ് ജോ ജോസഫും ഭാര്യയും വോട്ട് രേഖപ്പെടുത്തിയത്. തുടര്‍ന്ന് വോട്ടര്‍മാരെ ജോ ജോസഫ് അഭിവാദ്യം ചെയ്തു. എല്‍ഡിഎഫ് സെഞ്ച്വറിയടിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഴ മാറി നില്‍ക്കുന്നു. അനുകൂലമായ കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. ആകാശം തെളിഞ്ഞതിനാല്‍ തന്റെ മനസ്സും തെളിഞ്ഞിരിക്കുന്നു. വോട്ടര്‍മാരുടെ തിരക്ക് കാണുമ്പോള്‍ ആത്മവിശ്വാസം കൂടുന്നു. പോളിംഗ് ശതമാനം കൂടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ എല്ലാ ബൂത്തുകളും സന്ദര്‍ശിക്കും. ജനം പോസിറ്റീവ് രാഷ്ട്രീയത്തിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+