Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ദന്‍, തൃക്കാക്കരയില്‍ ഉമയുടെ എതിരാളി, ആരാണ് ഡോ ജോ ജോസഫ്

കൊച്ചി: ഒടുവില്‍ സസ്‌പെന്‍സ് അവസാനിപ്പിച്ചുകൊണ്ട് തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്നണിയില്‍ ചര്‍ച്ച ചെയ്തു നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നാണ് എല്‍ ഡി എഫ് നേതൃത്വം അറിയിച്ചത്. ഇങ്ങനെ ഒരു സ്ഥാനാര്‍ത്ഥിയെ ലഭിച്ചത് തൃക്കാക്കരയുടെ ഭാഗ്യമാണെന്നാണ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചത്. വലിയ സസ്‌പെന്‍സ് നിറച്ചുകൊണ്ട് തൃക്കാക്കരയുടെ മണ്ണിലേക്കെത്തിയ സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫ് ആരാണെന്ന് നോക്കാം.

1

എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റാണ് ഡോ ജോ ജോസഫ്. ഏഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തനകനുമായ അദ്ദേഹം കഴിഞ്ഞ പ്രളയകാലത്ത് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധ നേടിയിരുന്നു. തൃക്കാക്കര വാഴക്കാല സ്വദേശിയാണ് അദ്ദേഹം. 43കാരനായ ജോ ജോസഫ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നാണ് എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയത്.

2

പ്രളയകാലത്ത് ഡോക്ടറെന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍ പ്രശംസ നേടിക്കൊടുത്തിരുന്നു. പൂഞ്ഞാര്‍ കളപ്പുരയ്ക്കന്‍ കുടുംബാംഗമാണ് ഡോ ജോ ജോസഫ്. കെ എസ് ഇ ബി ജീവനക്കാരായിരുന്ന പരേതരായ കെ വി ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബര്‍ 30ന് ചങ്ങനാശ്ശേരിയിലാണ് ജനനം.

3

എം ബി ബി എസ് ബിരുദത്തിന് ശേഷം ജോ ജോസഫ്, കട്ടക്ക് എസ് സി ബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എം ഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡി എമ്മും നേടി. എറണാകുളം ലിസി ആശുപത്രിയില്‍ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

4

സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനയ ജോ ജോസഫിന്റെ പുസ്തകമാണ് ഹൃദയപൂര്‍വ്വം ഡോക്ടര്‍. തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സെക്യാട്രിസ്റ്റായ ഡോക്ടര്‍ ദയാ പാസ്‌കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ്സുകാരി കുമാരി ജവാന്‍ ലിസ് ജോ, ആറാം ക്ലാസ്സുകാരി കുമാരി ജിയന്ന എന്നിവരാണ് മക്കള്‍.

5

എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെ നേതൃ നിരയുടെ ഭാഗമാണ്. ഡോ:ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. പ്രോഗ്രസ്സീവ് ഡോക്ടേഴ്‌സ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ജോ ഹാര്‍ട്ട് ഫൗണ്ടേഷന്റെ ട്രസ്റ്റിയായി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ആനുകാലികങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് ലേഖനങ്ങള്‍ എഴുതാറുണ്ട്. പ്രളയ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പൂഞ്ഞാര്‍ കളപ്പുരയ്ക്കന്‍ കുടുംബാംഗമാണ്.

Recommended Video

cmsvideo
    നടിയുടെ പൊട്ടിക്കരച്ചില്‍ പിടി തോമസിന് സഹിക്കാനായില്ല, ഉമയുടെ വാക്കുകള്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+