Get Updates
Get notified of breaking news, exclusive insights, and must-see stories!

എഎപിയുടെ വോട്ട് ഇടത് പ്രതീക്ഷിക്കേണ്ട; തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം, എതിര്‍പ്പ് പരസ്യം

കൊച്ചി: തൃക്കാക്കരയില്‍ കോണ്‍ഗ്രസ് അനുകൂല സാഹചര്യമൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആംആദ്മി പാര്‍ട്ടി സഖ്യം ഇടതിനൊപ്പമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എതിര്‍പ്പുകളുള്ള പല കാര്യങ്ങളും പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എം സ്വരാജ് പറഞ്ഞത് പോലെ നടക്കുമെന്ന് ഇടതുപക്ഷം കരുതേണ്ടെന്ന് എഎപിയുടെ സംസ്ഥാന കണ്‍വീനര്‍ പിസി സിറിയക് പറഞ്ഞു.

കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാള്‍ വന്നതോടെ സംസ്ഥാനത്ത് ഗൗരവമായി ഇടപെടാനാണ് എഎപി തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമായിരുന്നു. എഎപിക്കൊപ്പം സഖ്യത്തിലുള്ള ട്വന്റി ട്വന്റിയും സിപിഎമ്മിനോട് അനുകൂല സമീപനമല്ല സ്വീകരിച്ചിരിക്കുന്നത്. ഇതാണ് കാര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കിയിരിക്കുന്നത്.

1

തൃക്കാക്കരയില്‍ ട്വന്റി ട്വന്റി പിടിച്ച വോട്ടുകള്‍ കണക്കിലെടുക്കുമ്പോള്‍ ഈ സഖ്യത്തിന്റെ വോട്ട് ജേതാവിനെ തീരുമാനിക്കുന്ന കാര്യത്തില്‍ നിര്‍ണായകമാകും. രണ്ട് മുന്നണികളും എഎപിയെയും ട്വന്റി ട്വന്റിയെയും പിണക്കാതെയാണ് സംസാരിക്കുന്നത്. ശ്രീനിജന്റെ പരാമര്‍ശം പിന്‍വലിച്ചത് ഇത് മുന്നില്‍കണ്ടായിരുന്നു. അതുകൊണ്ട് പക്ഷേ അവര്‍ വോട്ട് ഉറപ്പിക്കാനായിട്ടില്ല. എംവി ഗോവിന്ദന്‍ ഇടതുപക്ഷത്തിന് ഈ സഖ്യത്തിന്റെ പൂര്‍ണമായും കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നാണ്. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഈ വോട്ടിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇടതുപക്ഷത്തിന് ഈ വോട്ടില്ലാതെ വിജയിക്കാനാവില്ല.

2

തൃക്കാക്കരയില്‍ ആരെ പിന്തുണയ്ക്കമെന്ന കാര്യത്തില്‍ ആംആദ്മി പാര്‍ട്ടി മാത്രമായി ഒരു നിലപാട് എടുക്കില്ലെന്ന് സിപി സിറിയക് പറയുന്നു. ട്വന്റി ട്വന്റിയുമായി ആലോചിച്ച ശേഷമാണ് നിലപാട് പ്രഖ്യാപിക്കുക. ചര്‍ച്ചകള്‍ നടന്നുവരികയാണ്. രണ്ട് ദിവസത്തിനകം ഒരു തീരുമാനത്തിലെത്തും. പരസ്യമായിട്ട് പ്രഖ്യാപിക്കണോ, അതോ മറ്റേതെങ്കിലും രീതിയില്‍ വേണോ എന്നതും ചര്‍ച്ച ചെയ്താണ് തീരുമാനിക്കുക. അതേസമയം സമയം തന്നെ എഎപിയുടെ വോട്ടര്‍മാര്‍ പ്രബുദ്ധരാണ്. അവര്‍ക്ക് പ്രത്യേകിച്ച് നിര്‍ദേശം കൊടുക്കേണ്ടതുണ്ടോ എന്നതും ഞങ്ങളുടെ പരിഗണനയിലാണ്. ഇക്കാര്യങ്ങളിലൊക്കെ തീരുമാനം ഉടനെ വരുമെന്നും അദ്ദേഹം പറഞ്ഞു.

3

എഎപി സഖ്യം ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് സ്വരാജ് പറഞ്ഞു. അത് അദ്ദേഹത്തിന്റെ ആഗ്രഹമാണ്. അവര്‍ ഈ വോട്ട് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. അത് അവരുടെ ആഗ്രഹം മാത്രമാണ്. രണ്ട് മുന്നണികളും ഞങ്ങളുടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന കാര്യം അറിയാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയും 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയും കുറച്ച് വോട്ടുകള്‍ പിടിച്ചിട്ടുണ്ട്. ഇത് അവര്‍ക്ക് രണ്ട് പേര്‍ക്കുമറിയാം. ഇപ്പോള്‍ രണ്ട് പാര്‍ട്ടികളും സഖ്യമായതോടെ വോട്ട് കൂടുമെന്ന് ഉറപ്പാണ്. നാല്‍പതിനായിരത്തോളം വോട്ടുകള്‍ സഖ്യത്തിന് ഇവിടെയുണ്ട്. അത് കിട്ടാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാവുമെന്നും സിറിയക് പറഞ്ഞു.

4

യുഡിഎഫുമായും എല്‍ഡിഎഫുമായും ചര്‍ച്ചകളൊന്നും ഞങ്ങള്‍ നടത്തിയിട്ടില്ല. ട്വന്റി 20യുമായി മാത്രമേ ചര്‍ച്ച നടത്തിയിട്ടുള്ളൂ. സാബു എം ജേക്കബിനടുത്ത് ആരെങ്കിലും ചര്‍ച്ചയ്ക്ക് വന്നിരുന്നോ എന്നൊന്നും എനിക്കറിയില്ല. രണ്ട് മുന്നണികളും പ്രസ്താവനകള്‍ വഴി അവരുടെ ആഗ്രഹം വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ പിണറായി സര്‍ക്കാരിന്റെ പല തീരുമാനങ്ങളോടും ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. കെ റെയില്‍ പോലുള്ള പദ്ധതികളെ ഞങ്ങള്‍ എതിര്‍ക്കുന്നു. അതിന് ഒരുപാട് പ്രതികൂല ഘടകങ്ങളുണ്ട്. കെ റെയിലിന് ബദല്‍ മാര്‍ഗങ്ങളുണ്ട്. അതിന് പത്തിലൊന്ന് ചെലവില്ല. പക്ഷേ സര്‍ക്കാരിന് അതിന് താല്‍പര്യമില്ലെന്നും പിസി സിറിയക് വ്യക്തമാക്കി.

5

എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതി, രാഷ്ട്രീയ കൊലപാതകങ്ങള്‍, പോലീസിന്റെ പക്ഷപാതപരമായ നിലപാട് എന്നിവയോടെല്ലാം എതിര്‍പ്പുണ്ട്. എന്ന് കരുതി യുഡിഎഫിനോട് പൂര്‍ണ യോജിപ്പുമില്ല. ഭരണത്തില്‍ അവരില്ല. അതുകൊണ്ട് എതിര്‍പ്പ് പറയാന്‍ പറ്റില്ല. എല്ലാം തികഞ്ഞവരല്ല അവര്‍. ചില എതിര്‍പ്പുകള്‍ ഇപ്പോഴുമുണ്ട്. സിപിഎമ്മുീമായി ദേശീയ തലത്തില്‍ അടുപ്പമൊന്നുമില്ല. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിക്കെതിരെ സിപിഎം മത്സരിച്ചിട്ടുണ്ട്. അതുകൊണ്ട് ദേശീയ തലത്തില്‍ ഇടതുപക്ഷത്തിനൊപ്പമാണ് എഎപി എന്ന നിലപാടൊന്നും ഇല്ലെന്നും സിറിയക് പറഞ്ഞു. അതേസമയം ബിജെപിയെ ഒരു കാരണവശാലും പിന്തുണയ്ക്കില്ലെന്നും സിറിയക് തുറന്ന് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+