Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് പോയിട്ട് പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ, സിപിഎം പ്രചാരണത്തെ പരിഹസിച്ച് സതീശന്‍

കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് പ്രചാരണത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ക്യാമ്പ് ചെയ്യുന്നതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തിരുവനന്തപുരത്ത് പോയിട്ട് ഇവര്‍ക്ക് ആരെയും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല അതുകൊണ്ട് അവര്‍ കൊച്ചി കണ്ടിട്ട് പോകട്ടെയെന്നും വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കൈയ്യില്‍ പണമില്ലാതെ മന്ത്രിമാര്‍ തിരുവനന്തപുരത്ത് പോയിട്ട് എന്ത് ചെയ്യാനാണെന്ന് സതീശന്‍ ചോദിച്ചു. അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നാകെ മുഖ്യമന്ത്രി തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുന്നതിനെ വിമര്‍ശിക്കുന്നുണ്ട്.

1

അതേസമയം സില്‍വര്‍ ലൈനും ജിപിഎസ് സര്‍വേയും എതിര്‍ക്കുമെന്നും, സര്‍വേയുമായി മണ്ണിലിറങ്ങാന്‍ ഇനി സര്‍ക്കാരിന് പറ്റില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. എന്നാല്‍ സര്‍വേ രീതി മാത്രമാണ് മാറുന്നതെന്നും, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നുമാണ് സിപിഎമ്മും സര്‍ക്കാരും. ഇപി ജയരാജനും, കോടിയേരി ബാലകൃഷ്ണനും ഇതേ നിലപാടാണ് പ്രഖ്യാപിച്ചത്. സമരത്തിന്റെ ആദ്യ ഘട്ടം വിജയിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ പ്രഖ്യാപനം. സില്‍വര്‍ ലൈന്‍ കല്ലിടല്‍ സര്‍ക്കാര്‍ നിര്‍ത്തിയതിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം. പക്ഷേ തോല്‍വി സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. പദ്ധതിയുമായി തന്നെ മുന്നോട്ട് പോകുമെന്ന് പെട്ടെന്ന് തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് അതുകൊണ്ടാണ്.

അതേസമയം മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സുധാകരനെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് പറഞ്ഞു അധിക്ഷേപിക്കാന്‍ ശ്രമിച്ച അതേ നാവുകൊണ്ട് തന്നെയാണ് ഇപ്പോള്‍ വീണ്ടും മലിനമായ വാക്കുകള്‍ ആവര്‍ത്തിക്കുന്നതെന്ന് എഎ റഹീം പറഞ്ഞു. അത്ഭുതമില്ല,സുധാകരനാണ്, ആയുധവും അക്രമവും,അശ്ലീലവുമല്ലാതെ മറ്റൊന്നും അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.ആധുനിക കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത് മാത്രമേ ശ്രീ കുമ്പക്കുടി സുധാകരന്റെ മലിനമായ നാക്കില്‍ നിന്നും കേള്‍ക്കാന്‍ കഴിയൂ. വ്യാജഡോക്ടറായ മോണ്‍സണ്‍ മാവുങ്കലിന്റെ മുന്നില്‍ ചികിത്സയ്ക്കായി പോയ മഹാനാണ് അദ്ദേഹമെന്നും റഹീം പറഞ്ഞു.

എന്തു ചികിത്സയെന്നു കേരളത്തിന് ഇതുവരെ മനസ്സിലായിട്ടുമില്ല. എനിക്ക് തോന്നിയാല്‍ ഞാന്‍ ബിജെപിയില്‍ പോകുമെന്ന് പറഞ്ഞയാള്‍, ബിജെപിയില്‍ പോകാനും തട്ടിപ്പു ഡോക്ടറുടെ മുന്നില്‍ ചികിത്സ തേടി പോകാനും പ്രാപ്തമായ മനസും ശരീരവുമാണ് ഖദറില്‍ മൂടിക്കെട്ടി വച്ചിരിക്കുന്ന സുധാകരന്‍. ഉടയാത്ത ഖദറും കറപുരണ്ട മനസ്സുമാണ് സുധാകരന്‍.ധാര്‍ഷ്ട്യവും ധിക്കാരവുമാണ് അദ്ദേഹത്തിന്റെ നടപ്പിലും വാക്കിലും.

ആരെയെങ്കിലും വെല്ലുവിളിക്കാതെ അദ്ദേഹത്തിന്റെ ഒരു ദിവസവും കടന്നുപോകാറില്ല. ഒരു പരിഷ്‌കൃത സമൂഹത്തിനും ചേരാത്ത രാഷ്ട്രീയ വ്യക്തിത്വമാണ് കെപിസിസി പ്രസിഡന്റിന്റേത്. തൃക്കാക്കരയില്‍ സുധാകരന് പരാജയ ഭീതിയാണ്. ആ ഭീതിയാണ് മുഖ്യമന്ത്രിയ്ക്കെതിരെ ഇത്തരം തരം താണ പ്രസ്താവന നടത്താന്‍ കാരണമെന്നും റഹീം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+