എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി, പരാതി നല്‍കിയത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അമ്പരപ്പിച്ച് പരാതി. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബോസ്‌കോ കളമശ്ശേരിയാണ് പരാതി നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് ഏറ്റവും കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് 25000 രൂപ നല്‍കുമെന്ന പരസ്യത്തിന് എതിരെയാണ് പരാതി. നേരത്തെ ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസിന്റെ പേരിലായിരുന്നു പ്രഖ്യാപനം. ഇങ്ങനെ ബൂത്തിന് 25000 രൂപ കൊടുക്കുമെന്നുള്ള കാര്‍ഡ് സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ബോസ്‌കോ പരാതി നല്‍കിയിരിക്കുന്നത്.

വിജയ് ബാബു എവിടെയാണെന്ന് പോലീസിന് പിടിയില്ല, ദുബായിലും ഇല്ല, വെളിപ്പെടുത്തി ബൈജു കൊട്ടാരക്കരവിജയ് ബാബു എവിടെയാണെന്ന് പോലീസിന് പിടിയില്ല, ദുബായിലും ഇല്ല, വെളിപ്പെടുത്തി ബൈജു കൊട്ടാരക്കര

1

പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള നീക്കമാണിതെന്ന് ബോസ്‌കോ പരാതിയില്‍ പറയുന്നു. ഉമ തോമസിനെതിരെ പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് പരാതി നല്‍കിയിരിക്കുന്നത്. ഉമയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സില്‍വര്‍ ലൈന്‍ ചര്‍ച്ച ഉപേക്ഷിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കേരള ജനത ഒരിക്കലും പാരിസ്ഥിതിക ദുരന്തത്തിന് അനുവദിക്കില്ല. യുഡിഎഫ് ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത് സില്‍വര്‍ ലൈന്‍ വിഷയം തന്നെയാണ്. എല്‍ഡിഎഫ് ഭരണകാലത്തെ എറണാകുളം ജില്ലയിലെ വികസന അടയാളം കാണിച്ച് തരാന്‍ വെല്ലുവിളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം തൃക്കാക്കരയില്‍ മന്ത്രിമാര്‍ ജാതി നോക്കി വോട്ട് പിടിക്കുന്നുണ്ടെന്ന ആരോപണം വീണ്ടും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. വലിയ മാര്‍ജിനില്‍ എല്‍ഡിഎഫ് തോല്‍ക്കുന്നത് മുഖ്യമന്ത്രിക്ക് അപമാനമാണ്. അതുകൊണ്ട് തന്നെ ജാതി പറഞ്ഞ് വോട്ട് പിടിച്ച് ഉമ തോമസിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് എല്‍ഡിഎഫ് നേതാക്കളുടെ ശ്രമം. ഇത് ശരിയായ മാര്‍ഗമല്ലെനനും സതീശന്‍ ആരോപിച്ചു. സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന ഓമനപ്പേരില്‍ ജാതി പറഞ്ഞ് വോട്ട് തേടുകയാണ്. അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാര്‍ വീടുകളില്‍ കയറി വോട്ട് ചോദിക്കുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു.

സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ് എല്‍ഡിഎഫ്. മതേതര കേരളത്തിന് അപമാനമാണ് മന്ത്രിമാരുടെ നടപടിയെന്നും സതീശന്‍ പറഞ്ഞു. അതേസമയം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാവ് പരിഹസിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തില്‍ മന്ത്രിമാര്‍ ഏര്‍പ്പെടുന്നതില്‍ കോണ്‍ഗ്രസിന് പരിഭ്രാന്തിയില്ല. ആ മന്ത്രിമാര്‍ക്ക് തിരുവനന്തപുരത്ത് പോയിട്ട് പ്രത്യേകിച്ച് പണിയൊന്നുമില്ലെന്നും സതീശന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ ഞങ്ങള്‍ സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

പാര്‍വതിയോട് ബഹുമാനം തോന്നി; ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യങ്ങള്‍ നല്ലത്, നടപ്പാക്കണമെന്ന് ആസിഫലിപാര്‍വതിയോട് ബഹുമാനം തോന്നി; ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യങ്ങള്‍ നല്ലത്, നടപ്പാക്കണമെന്ന് ആസിഫലി

Recommended Video

cmsvideo
തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയും ആംആദ്മിയും ബദലാകുമെന്ന് സാബു എം.ജേക്കബ് | Oneindia Malayalam

Ernakulam
English summary
thrikkakara bypoll: complaint against udf and uma thomas over 25000 per booth remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X