തൃക്കാക്കരയില്‍ യുഡിഎഫിന് തലവേദനയായി നഗരസഭാ ഭരണം, ആരോപണങ്ങളും കേസുകളും തളര്‍ത്തിയേക്കും
കൊച്ചി: തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് തലവേദനയായി നഗരസഭ ഭരണം. നിരവധി കേസുകളും ആരോപണങ്ങളും കോണ്‍ഗ്രസ് ഇവിടെ നേരിടുന്നുണ്ട്. ഇത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധികത്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. പുറത്തേക്ക് കാണിക്കുന്നില്ല എന്ന് മാത്രമാണ്. ഇടതുമുന്നണി തൃക്കാക്കരയില്‍ തുറുപ്പുച്ചീട്ടായി കാണുന്നതും ഈ ആരോപണങ്ങളാണ്. സംസ്ഥാനത്ത് പലപ്പോഴായി ചര്‍ച്ചയായ വിവാദങ്ങളാണിത്. അതേസമയം അനാവശ്യ വിവാദങ്ങളാണിതെന്നും, ജനങ്ങള്‍ അതൊന്നും കാര്യമാക്കില്ലെന്നും യുഡിഎഫ് പറയുന്നു. ഇത്രയൊക്കെ പറയുന്നുണ്ടെങ്കിലും ഉള്ളില്‍ ഭയമുണ്ട്. തോറ്റാല്‍ നേതൃത്വത്തെ കുറ്റപ്പെടുത്താന്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം കാത്തിരിക്കുകയാണ്.
മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നത് കടന്നുപോയി, ധര്മജന് തെറ്റുകാരനെന്ന് ശാന്തിവിള ദിനേശ്
ആരോപണങ്ങളും കേസുകളുമായി നൂറുകൂട്ടം പ്രശ്നങ്ങള്‍ തൃക്കാക്കര നഗരസഭയിലുണ്ട്. ആകെ 43 വാര്‍ഡുകള്‍ മണ്ഡലത്തിലുണ്ട്. യുഡിഎഫിന് സ്വതന്ത്രര്‍ അടക്കം 25 കൗണ്‍സിലര്‍മാരാണ് ഉള്ളത്. ഇടതുപക്ഷത്തുള്ളത് 18 അംഗങ്ങള്‍. തൃക്കാക്കര നഗരസഭയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിടി തോമസിന് ലഭിച്ചത് 3251 വോട്ടിന്റെ ലീഡാണ്. ഇത് മറികടക്കാന്‍ പറ്റാത്ത ലീഡല്ലെന്ന് വ്യക്തമാണ്. ഇടതുപക്ഷത്തിന് ഒരു വാര്‍ഡില്‍ നിന്ന് അന്‍പത് വോട്ട് അധികം നേടാനായാല്‍ യുഡിഎഫിന്റെ ലീഡിനെ ഇടതുപക്ഷത്തിന് മറികടക്കാം. ഇത് യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത് കോണ്‍ഗ്രസിന്റെ മണ്ഡലമായത് കൊണ്ട് നഷ്ടപ്പെടാന്‍ ഇടതുപക്ഷത്തിന് ഒന്നുമില്ല. അതുകൊണ്ട് മത്സരം പരമാവധി കടുപ്പിക്കാന്‍ അവര്‍ക്കാവും.
വെല്ലുവിളികള്‍ ധാരാളമുള്ളത് കൊണ്ട് യുഡിഎഫിന് അനായാസ ജയം ഇപ്പോഴും മണ്ഡലത്തില്‍ പറയാറായിട്ടില്ല. ഓണക്കാലത്ത് കൗണ്‍സിലര്‍മാര്‍ക്ക് പണക്കിഴി നല്കിയ വിവാദം ഇതിലൊന്നാണ്. അതില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. നഗരസഭയില്‍ 22 പേരെ അനധികൃതമായി നിയമിച്ചെന്ന കേസ് വേറെയുമുണ്ട്. കൊവിഡ് കാലത്തെ അഴിമതി ആരോപണങ്ങള്‍, അനധികൃതമായി തെരുവ് നായകളെ കൊന്നൊടുക്കിയ കേസ്, എന്നിവയെല്ലാം യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന കാര്യങ്ങളാണ്. ഇതിനൊപ്പം നഗരസഭാ വൈസ് ചെയര്‍മാന്റെ മകന് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെ മണ്ഡലത്തില്‍ സജീവമാണ്. പക്ഷേ ഇവിടെ മകന് ഡിവൈഎഫ്ഐക്കാരനാണെന്ന മറുവാദം കോണ്‍ഗ്രസ് ഉന്നയിക്കുന്നു.
സിപിഎമ്മും ഇടതുമുന്നണിയും പ്രചാരണായുധമാക്കുന്ന കാര്യങ്ങളൊന്നും മണ്ഡലത്തില്‍ ചെലവാകില്ലെന്ന് യുഡിഎഫ് പറയുന്നു. ഭരണമികവിനാകും വോട്ട് കൂടുതല്‍ ലഭിക്കുകയെന്ന് യുഡിഎഫ് കരുതുന്നുണ്ട്. അതേസമയം ഇത്രെയാക്കെയാണെങ്കില് കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ പുറത്ത് കാണുന്നതിലും ഭീകരമാണ്. കെവി തോമസ് പുറത്തുപോയാല്‍ ഒന്നും സംഭവിക്കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ സുധാകരന്-സതീശന് ഭരണത്തോട് കടുത്ത അതൃപ്തിയിലാണ്. ജില്ലയില്‍ സതീശന്റെയും ഹൈബി ഈഡന്റെയും അപ്രമാദിത്വം കോണ്‍ഗ്രസില്‍ നല്ലൊരു ശതമാനം അംഗീകരിക്കുന്നില്ല. കെവി തോമസ് ഇവരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
കൂടിയാലോചനകള്‍ സതീശന്റെയും സുധാകരന്റെയും കീഴില്‍ നടക്കുന്നില്ലെന്നാണ് പ്രധാന പരാതി. കെവി തോമസ് ഈ ഗ്രൂപ്പുകളുടെ ശബ്ദമായി മാറിയേക്കാം. സിപിഎം കെവി തോമസിനെ ക്ഷണിക്കുന്നതും ഇതെല്ലാം മുന്നില്‍ കണ്ടാണ്. അതേസമയം തൃക്കാക്കര പിടിച്ചാല്‍ വിഡി സതീശന് പാര്‍ട്ടിയില്‍ കരുത്തനാകും. പക്ഷേ അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തോമസിനെ എതിര്‍ക്കുന്ന നേതാക്കള്‍ വരെ സതീശനെതിരെ തിരിയും. തോറ്റാല്‍ കെപിസിസി ഉത്തരം പറയേണ്ടി വരുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസില്‍ ഭരണം ഒരു വിഭാഗം മാത്രം കൈയ്യാളി, മറ്റുള്ളവരെ ഒരു കാര്യവും അറിയിക്കാതെയാണ് മുന്നോട്ട് പോകുന്നതെന്നാണ് പ്രധാന പരാതി.
ഗോവിന്ദചാമിയെ രക്ഷിച്ചയാളാണ്, ദിലീപിന് ആളൂരിനെ തൊഴുത് വന്നാല്‍ രക്ഷപ്പെടാമെന്ന് ബൈജു കൊട്ടാരക്കര