എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുധാകരനെതിരെ ഒറ്റക്കെട്ടായി ഇടതുമുന്നണി, അധിക്ഷേപം അബദ്ധമല്ലെന്ന് രാജീവ്, പ്രകോപനമെന്ന് കാനം

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധകാരനെതിരെ ഒറ്റക്കെട്ടായി ഇടതുമുന്നണി. തൃക്കാക്കരയില്‍ ഇത് ശക്തമായ പ്രചാരണ വിഷയമാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചുവെന്ന് ഉറപ്പാണ്. കെ സുധാകരന്റെ പരാമര്‍ശം അബദ്ധമായി കാണാനില്ലെന്നാണ് പി രാജീവ് മറുപടി നല്‍കിയിരിക്കുന്നത്. അതേസമയം പ്രതിപക്ഷ വിഡി സതീശന്‍ പരാമര്‍ശം കഴിഞ്ഞ അധ്യായമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇടതുപക്ഷത്തിന് ഇത് അടഞ്ഞ അധ്യായമല്ല. സുധാകരനില്‍ നിന്ന് ഈ സംസ്‌കാരം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്ന് നേരത്തെ നേതാക്കളെല്ലാം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് ഇത് തിരിച്ചടിയാവുമോ എന്ന സംശയം ഇപ്പോഴുമുണ്ട്.

വിജയ് ബാബു എവിടെയാണെന്ന് പോലീസിന് പിടിയില്ല, ദുബായിലും ഇല്ല, വെളിപ്പെടുത്തി ബൈജു കൊട്ടാരക്കരവിജയ് ബാബു എവിടെയാണെന്ന് പോലീസിന് പിടിയില്ല, ദുബായിലും ഇല്ല, വെളിപ്പെടുത്തി ബൈജു കൊട്ടാരക്കര

1

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കൊണ്ട് കെപിസിസി പ്രസിഡന്റ് നടത്തിയ പ്രസ്താവന ജനാധിപത്യ കേരളം അംഗീകരിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പ്രകോപനമുണ്ടാക്കി നേട്ടം കൊയ്യാനുള്ള കെ സുധാകരന്റെ ശ്രമം വിജയിക്കാന്‍ പോകുന്നില്ല. ഓരോ പ്രസ്താവനകളെയും ജനം വിലയിരുത്തുന്നത് പറയുന്നയാളുടെ സംസ്‌കാരവുമായി ചേര്‍ത്താണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം സുധാകരന്റെ പ്രസ്താവന അബദ്ധത്തില്‍ സംഭവിച്ച അധിക്ഷേപമല്ലെന്ന് പി രാജീവ് വിമര്‍ശിച്ചു. മുന്‍പ് ചെത്തുകാരന്റെ മകനെന്നും മുഖ്യമന്ത്രിയെ സുധാകരന്‍ വിശേഷിപ്പിച്ചിരുന്നുവെന്ന് രാജീവ് പറഞ്ഞു.

വോട്ടര്‍മാരെ അപഹസിക്കുന്ന നിലപാടാണ് സുധാകരന്റേത്. അധിക്ഷേപണം അടഞ്ഞ അധ്യായമല്ല. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസിന്റെ വോട്ട് ബിജെപിക്ക് പോയി. എന്തുകൊണ്ടാണ് അതെന്ന് കാത്തിരുന്ന് കാണാമെന്നും പി രാജീവ് പറഞ്ഞു. അതേസമയം എല്‍ഡിഎഫിന് ചെറിയ ആശങ്ക ഇപ്പോഴേ ഉണ്ട്. തൃപ്പൂണിത്തുറ നഗരസഭയില്‍ രണ്ട് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായതാണ് പ്രശ്‌നം. മുന്നണിക്ക് കേവല ഭൂരിപക്ഷം നഷ്ടമായതും ഭരണകക്ഷിയുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. സമീപ മണ്ഡലമായ തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃപ്പൂണിത്തുറയിലെ തോല്‍വി തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

കോര്‍പ്പറേഷന്‍ ഭരണത്തോടുള്ള പ്രതികരണമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന വിലയിരുത്തലാണ് ഉള്ളത്. ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ആറിടങ്ങളില്‍ മത്സരിച്ച അഞ്ച് വാര്‍ഡുകളില്‍ മൂന്നിടത്തും നേട്ടമുണ്ടാക്കാനായത് ബിജെപി ഉയര്‍ത്തി കാണിക്കുന്നുണ്ട്. തൃപ്പൂണിത്തുറയിലെ രണ്ട് വാര്‍ഡുകളിലും വോട്ട് വിഹിതം ഉയര്‍ത്താന്‍ ബിജെപിക്ക് സാധിച്ചത് പ്രദേശത്ത് പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിക്കുന്നതിന്റെ തെളിവാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു. അതേസമയം ഇനി എല്‍ഡിഎഫിന് കേവല ഭൂരിപക്ഷത്തിലെത്താന്‍ എല്‍ഡിഎഫിന് സ്വതന്ത്രന്റെ പിന്തുണ മാത്രം മതിയാവില്ല.

പാര്‍വതിയോട് ബഹുമാനം തോന്നി; ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യങ്ങള്‍ നല്ലത്, നടപ്പാക്കണമെന്ന് ആസിഫലിപാര്‍വതിയോട് ബഹുമാനം തോന്നി; ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യങ്ങള്‍ നല്ലത്, നടപ്പാക്കണമെന്ന് ആസിഫലി

Ernakulam
English summary
thrikkakara bypoll: ldf leaders p rajeev and kanam rajendran against k sudhakaran over over cm remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X