കരുണാകാരന് ക്ഷീണം പറ്റിയപ്പോള്‍ തിരിഞ്ഞ് നോക്കാതെ മുങ്ങി; കെവി തോമസിനെതിരെ പത്മജ
കൊച്ചി: തൃക്കാക്കരയില്‍ കോണ്‍ഗ്രസിനൊപ്പമില്ലെന്ന് പ്രഖ്യാപിച്ച കെവി തോമസിനെതിരെ പത്മജ വേണുഗോപാല്‍. തോമസ് മാസ്റ്റര്‍ പോയതിനെ പറ്റി എനിക്ക് ഒന്നും പറയാനില്ല .എനിക്ക് ഒരു കാര്യത്തില്‍ മാത്രമേ വിഷമം ഉള്ളു .പാര്‍ട്ടി അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയം നോക്കി ചെയ്തതാണ് വിഷമമെന്നും പത്മജ പറയുന്നു. പക്ഷെ മാഷെ അടുത്തറിയാവുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് അതില്‍ അതിശയം തോന്നിയില്ല .കെ.കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോള്‍ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് പുള്ളി .അങ്ങിനെ ഒരാളുടെ കൈയ്യില്‍ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാന്‍ പറ്റു അല്ലെ എന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങളൊക്കെ എന്ത് പറയുന്നു ?അദ്ദേഹം എത്ര പെന്ഷന് വാങ്ങുന്നു. അത് പോലും കോണ്‍ഗ്രസ് പാര്‍ട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത്? അത് എങ്കിലും അദ്ദേഹം ഓര്‍ക്കണ്ടേ? ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം. 30 കൊല്ലം ഈ മണ്ഡലത്തില്‍ താമസിച്ച വ്യക്തി എന്ന നിലയില്‍ എനിക്ക് ഇവിടത്തെ ആളുകളുടെ മനസ്സറിയാം. അത് യുഡിഎഫിന് ഒപ്പമാണ്. ഇനിയും കുറെ കാര്യങ്ങള്‍ മാഷോട് ചോദിക്കാനുണ്ടെന്നും പത്മജ വേണുഗോപാല്‍ കുറിച്ചു. അതേസമയം തൃക്കാക്കരയില്‍ പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ നേരിട്ട് വന്നത് കൊണ്ടും കാര്യമില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞു.
ക്യാപ്റ്റനല്ല ആര് വന്നാലും എല്‍ഡിഎഫിനെ 99 സീറ്റില്‍ നിലനിര്‍ത്തുമെന്ന് ഉമ തോമസ് പറഞ്ഞു. വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞു. കെവി തോമസിന്റെ പ്രചാരണത്തിന് വോട്ടര്‍മാര്‍ സ്വാധീനിക്കാന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണാമെന്നും അവര്‍ പറഞ്ഞു. കെവി തോമസിന്് സ്വന്തം നിലപാടെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഉമ പറഞ്ഞു. കെവി തോമസ് എല്‍ഡിഎഫിന് വേണ്ടി പ്രചാരണം നടത്തുന്നതും, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതുമെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടുകളാണെന്നും ഉമ തോമസ് വ്യക്തമാക്കി. ഇന്ന് വൈകീട്ട് പാലാരിവിട്ടത്ത് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുണ്ട്. അതിന്റെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രിയെത്തുന്നത്.
പിണറായിക്കൊപ്പം കെവി തോമസും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. കെവി തോമസ് ആദ്യമായി ഇടതുമുന്നണിയുടെ പ്രചാരണ വേദിയില്‍ എത്തുന്നതും എന്നതും പ്രധാനമാണ്. അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് എത്തിയ മുഖ്യമന്ത്രിയുടെ ആദ്യ പൊതു പരിപാടിയാണിത്. മുഖ്യമന്ത്രി പിണറായി വിജയന് കൂടി തൃക്കാക്കരയില്‍ എത്തുന്നതോടെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും ശക്തമാകും. എല്‍ഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. അതേസമയം ഐശ്വര്യപൂര്‍ണമായ കേരളം കെട്ടിപ്പടുക്കാന്‍ എല്ലാ പാര്‍ട്ടിയില്‍ ഉള്ളവരും വോട്ട് ചെയ്യണം. ജോ ജോസഫിന് പകരം വെക്കാന്‍ ആളെ കിട്ടില്ലെന്നും ഇപി ജയരാജന് പറഞ്ഞു.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications