India
 • search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'പരനാറി' പോലെ തിരിച്ചടിക്കുമോ? പിണറായിയുടെ തൃക്കാക്കര അബദ്ധം ആയുധമാക്കി കോണ്‍ഗ്രസ്, വന്‍ പ്രചാരണം

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കരയില്‍ പുതിയ കുരുക്കില്‍ വീണ് സിപിഎം, പിടി തോമസിനെ തെരഞ്ഞെടുത്തതിലൂടെ തൃക്കാക്കരക്കാര്‍ക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസും യുഡിഎഫും. മുമ്പ് കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനെതിരെ പിണറായി നടത്തിയ പരനാറി പ്രസംഗം മുമ്പ് സിപിഎമ്മിന് വലിയ തിരിച്ചടി നല്‍കിയിരുന്നു. അതിന് ശേഷം കൊല്ലത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇതുവരെ വിജയിക്കാനും സിപിഎമ്മിന് സാധിച്ചിട്ടില്ല. അത്തരമൊരു സാഹചര്യമാണ് തൃക്കാക്കരയില്‍ ഉണ്ടായിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പ്രചാരണം ഈ പരാമര്‍ശത്തില്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

ദിലീപ് സാക്ഷിയെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുണ്ടോ? കളങ്കപ്പെടുത്തരുത്: പ്രോസിക്യൂഷനോട് കോടതിദിലീപ് സാക്ഷിയെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുണ്ടോ? കളങ്കപ്പെടുത്തരുത്: പ്രോസിക്യൂഷനോട് കോടതി

ക്രൂരവും നിന്ദ്യവുമായ പ്രസ്താവനയാണ് പിണറായി നടത്തിയതെന്നും, നിയമസഭയില്‍ പിടി പ്രതിരോധത്തിലാക്കിയതിന്റെ പകയാണ് പിണറായി വിജയന്‍ ഇപ്പോഴും കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ഇടതുമുന്നണി കണ്‍വെന്‍ഷനില്‍ പിടിക്കെതിരെ ഉയര്‍ന്നത് നിന്ദ്യമായ പ്രസ്താവനയാണ്. ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നും സതീശന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പിടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസും രംഗത്തെത്തി. തൃക്കാക്കരയുടെ അഭിമാനമാണ് പിടിയെന്നും അതിനാലാണ് പിടി തോമസിനെ രാജകുമാരനെ പോലെ അവര്‍ യാത്രയാക്കിയതെന്നും ഉമ തോമസ് പ്രതികരിച്ചു.

അതേസമയം കെവി തോമസിനെ സന്തോഷത്തോടെ ഇടതുമുന്നണിയിലേക്ക് യാത്രയാക്കുന്നുവെന്ന് വിഡി സതീശന്‍ പറഞ്ഞു. കേരളത്തിന്റെ പൊതു ബോധത്തിനെതിരായ കാര്യങ്ങളാണ് കെവി തോമസ് ചെയ്യുന്നത്. ഇനി എന്താണ് കെവി തോമസിന് കോണ്‍ഗ്രസ് കൊടുക്കാനുള്ളത്. പാര്‍ട്ടിയിലെ മുഴുവനാളുകള്‍ക്കും കെവി തോമസിനോട് അവജ്ഞയാണ് തോന്നുന്നത്. സിപിഎം നേതാക്കള്‍ തോമസിനെ സ്വീകരിക്കുമ്പോള്‍ അവരുടെ അണികള്‍ അവജ്ഞതയോടെയാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് എല്ലാ നേട്ടങ്ങളും കെവി തോമസിനുണ്ടായിട്ടുണ്ട്. ഞങ്ങളിത്രയും നാളും സഹായിച്ചത് ഇനി സിപിഎം സഹിക്കട്ടെയെന്നും വിഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് തന്റെ പരാമര്‍ശത്തില്‍ പ്രചാരണം ശക്തിപ്പെടുത്തുമ്പോഴും കുലുക്കമൊന്നുമില്ലാതെയാണ് പിണറായി വിജയന്റെ പോക്ക്. തൃക്കാക്കരയില്‍ ഇടത് തിരഞ്ഞെടുപ്പ് ഏകോപനം മുഖ്യമന്ത്രി തന്നെ നേരിട്ട് നടത്തും. അദ്ദേഹം തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഭരണപരമായ അത്യാവശ്യങ്ങള്‍ക്ക് മാത്രം അദ്ദേഹം തിരുവനന്തപുരത്തേക്ക് പോവും. മുഖ്യമന്ത്രിയുടെ വരവോടെ ഇടത് ക്യാമ്പ് ആകെ ആവേശത്തിലാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഈ ആവേശം നിലനിര്‍ത്തിയാല്‍ മണ്ഡലം പിടിക്കാമെന്നാണ് ഇടതുമുന്നണി കരുതുന്നത്. മുഖ്യമന്ത്രി ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുത്ത ശേഷം ഇന്ന് വൈകീട്ട് തന്നെ മണ്ഡലത്തില്‍ അദ്ദേഹം തിരിച്ചെത്തും.

തൃക്കാക്കര ഈസ്റ്റ് തിരഞ്ഞെടുപ്പ് ലോക്കല്‍ കമ്മിറ്റിയില്‍ പിണറായി പങ്കെടുക്കും. ഒരു മണിക്കൂര്‍ ഒരു ലോക്കല്‍ കമ്മിറ്റി വീതം, മുഴഉവന്‍ ലോക്കല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റികളിലം മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. 60 എംഎല്‍എമാര്‍ക്കും മണ്ഡലത്തില്‍ ചുമതല നല്‍കിയിട്ടുണ്ട്. പത്ത് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ലോക്കല്‍ കമ്മിറ്റികള്‍ ഏകോപിപ്പിക്കും. വിഷയം വികസനത്തിലേക്ക് വഴിമാറ്റി കോണ്‍ഗ്രസിന്റെ പ്രചാരണത്തെ നേരിടാനാണ് സിപിഎം പ്ലാന്‍. അതിലൂടെ മുഖ്യമന്ത്രിയുടെ തൃക്കാക്കര അബദ്ധം പരാമര്‍ശത്തില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസില്‍ എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്‍കോണ്‍ഗ്രസില്‍ എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്‍

cmsvideo
  തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയും ആംആദ്മിയും ബദലാകുമെന്ന് സാബു എം.ജേക്കബ് | Oneindia Malayalam
  Ernakulam
  English summary
  thrikkakara bypoll: pinarayi vijayan's remarks now a weapon for congress, cpm may face setback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X