എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുന്നംകുളം മാപ്പുണ്ടെങ്കില്‍ തരണം, ഒരാള്‍ക്ക് കൊടുക്കാനാണ്, സാബുവിനെ പരിഹസിച്ച് ശ്രീനിജന്‍

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സാബു എം ജേക്കബും ഇടത് പക്ഷത്തെ എംഎല്‍എ പിവി ശ്രീനിജനും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. ശ്രീനിജന്‍ മാപ്പുപറയണമെന്ന് നേരത്തെ ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാബു എം ജേക്കബ്. ആരുടെ കൈയ്യിലെങ്കിലും കുന്നംകുളം മാപ്പുണ്ടെങ്കില്‍ തരണേ, ഒരാള്‍ക്ക് കൊടുക്കാനാണെന്നായിരുന്നു ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇതിന് മറുപടിയുമായി സാബു എത്തി. തന്റെ കൈയ്യില്‍ തൃക്കാക്കരയുടെ മാപ്പുണ്ടെന്നും, ഈ നിലപാട് സിപിഎമ്മിന് തന്നെ തിരിച്ചടിയാവുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.

സിനിമാ സെറ്റിലും പ്രശ്‌നം, മോഹിച്ചത് ഷഹനയുടെ പണം, മുഖത്ത് പാടുകളും; വെളിപ്പെടുത്തി സംവിധായകന്‍സിനിമാ സെറ്റിലും പ്രശ്‌നം, മോഹിച്ചത് ഷഹനയുടെ പണം, മുഖത്ത് പാടുകളും; വെളിപ്പെടുത്തി സംവിധായകന്‍

1

അതേസമയം വാഗ്വാദങ്ങള്‍ക്കിടെ ശ്രീനിജന്‍ തന്റെ കുന്നംകുളം പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ്. എഎപി-ട്വന്റി ട്വന്റി സഖ്യത്തിന്റെ വോട്ട് വേണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. തൃക്കാക്കരയില്‍ ഈ വോട്ട് നിര്‍ണായകമാകുമെന്നത് കൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് സൂചന. തൃക്കാക്കരയില്‍ വോട്ട് ആര്‍കെന്ന് രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് സാബു ജേക്കബ് പരഞ്ഞിരുന്നു. മനസാക്ഷി വോട്ട് വേണോ മുന്നണിക്കാണോ എന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കും. സില്‍വര്‍ ലൈനും അക്രമ രാഷ്ട്രീയവുമെല്ലാം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി 20 സഖ്യത്തിന്റെ വോട്ട് വേണമെന്ന് പറയുന്ന ഇടതുമുന്നണി ചെയ്ത തെറ്റുകള്‍ അംഗീകരിക്കണമെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നു.

എന്തും വിളിച്ച് പറയുന്ന സ്ഥലം എംഎല്‍എയെ ആദ്യം നിയന്ത്രിക്കണം. ട്വന്റി 20ക്കെതിരെ നടത്തിയ അക്രമങ്ങളില്‍ പിവി ശ്രീനിജന്‍ മാപ്പുപറയണം. വോട്ടുമാത്രം വേണമെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു. അതേസമയം ഇടതുമുന്നണി ഇവരുടെ വോട്ട് കിട്ടുമെന്ന പ്രതീക്ഷയിലാണ്. ജനക്ഷേമ സഖ്യം മുന്നോട്ട് വെച്ച നിലപാട് ഇടതുപക്ഷത്തിന്റേതാണെന്ന് എം സ്വരാജ് പറഞ്ഞു. അവര്‍ക്ക് ആശയപരമായി പിന്തുണയ്ക്കാന്‍ കഴിയുന്ന പ്രസ്ഥാനം ഇടതുപക്ഷമാണ്. അതുകൊണ്ട് ആ വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്വരാജ് പറഞ്ഞു. ഇതിനാണ് സാബു എം ജേക്കബ് മറുപടി നല്‍കിയത്.

അതേസമയം തൃക്കാക്കരയില്‍ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനും വ്യക്തമാക്കി. വികസനത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഇടതുപക്ഷത്തിന് ഒപ്പം നില്‍ക്കാം. തൃക്കാക്കരയില്‍ ട്വന്റി ട്വന്റി രാഷ്ട്രീയ നിലപാട് പറയട്ടെയെന്ന് ജയരാജന്‍ പറഞ്ഞു. രാജ്യത്തെ മികച്ച ബദല്‍ മാതൃക ആണ് പിണറായി സര്‍ക്കാരെന്നും, എഎപി-ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

തൃക്കാക്കരയില്‍ മഴയുണ്ടെങ്കിലും അതൊരു പ്രശ്‌നമേ അല്ലെന്ന് സ്വരാജ് പറയുന്നു. ഇടതുപക്ഷത്തിന് കിട്ടില്ലെന്ന് കരുതിയ പല മണ്ഡലങ്ങളും ഉപതിരഞ്ഞെടുപ്പുകളിലാണ് പിടിച്ചതെന്നും സ്വരാജ് പറഞ്ഞു. അതുമായി താരതമ്യം ചെയ്താല്‍ തൃക്കാക്കരയില്‍ എളുപ്പത്തില്‍ വിജയം നേടാനാവുമെന്നും സ്വരാജ് വ്യക്തമാക്കി.

ഷാബാ ഷരീഫ് വധം: ഷൈബിന്‍ ചില്ലറക്കാരനല്ല, പങ്കാളിയുടെ ഭാര്യയുമായി രഹസ്യബന്ധം, 40 ലക്ഷം ക്വട്ടേഷന്‍ഷാബാ ഷരീഫ് വധം: ഷൈബിന്‍ ചില്ലറക്കാരനല്ല, പങ്കാളിയുടെ ഭാര്യയുമായി രഹസ്യബന്ധം, 40 ലക്ഷം ക്വട്ടേഷന്‍

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

Ernakulam
English summary
thrikkakara bypoll: pv sreenijan mla mock sabu m jacob, asks for a kunnamkulam map
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X