Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കരയില്‍ ജനക്ഷേമ സഖ്യം നിലപാട് ഉടന്‍ എന്ന് സാബു എം ജേക്കബ്, ഭീഷണിയല്ലെന്ന് സുധാകരന്‍

കൊച്ചി: ആംആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും ചേര്‍ന്നുണ്ടാക്കിയ ജനക്ഷേ സഖ്യം തൃക്കാക്കരയില്‍ കൃത്യമായ നിലപാട് പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ്, അതേസമയം ഇവരുടെ നിലപാട് എന്താകുമെന്ന് അറിയാന്‍ ഇടതുമുന്നണിയും യുഡിഎഫും കാത്തിരികത്കുകയാണ്. ഇവരുടെ വോട്ടാണ് മണ്ഡലത്തിലെ ജേതാവിനെ തീരുമാനിക്കുക. എഎപിയിലും ട്വന്റി ട്വന്റിയിലും ധാരണ ആയിട്ടുണ്ട്. അധികാര തര്‍ക്കമുണ്ടാവില്ലെന്നും സാബു എം ജേക്കബ് പറയുന്നു. ആര് വലുത് ആര് ചെറുത് എന്നൊന്നും ജനക്ഷേമ സഖ്യത്തില്‍ മത്സരമില്ല. കൃത്യമായ നയവും നിലപാടും ഉണ്ടാകുമെന്നും സാബു എം ജേക്കബ് പറഞ്ഞു. ഇവര്‍ മത്സരിക്കുന്നില്ലെങ്കിലും ആരെ പിന്തുണയ്ക്കുമെന്ന് ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.

1

അതേസമയം എഎപി-ട്വന്റി ട്വന്റി സഖ്യം കോണ്‍ഗ്രസിന് വെല്ലുവിളിയല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ റഞ്ഞു. പുതിയ കാലത്ത് പുതിയ മുന്നണികള്‍ വരുന്നത് സ്വാഭാവികമാണ്. തൃക്കാക്കരയില്‍ സഖ്യത്തിന്റെ നിലപാടില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. സിപിഎമ്മിനോടുള്ള എതിര്‍പ്പ് കാരണം സഖ്യം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് സുധാകരന്‍. തൃക്കാക്കരയില്‍ ഇവരുടെ പിന്തുണ വന്നാല്‍ വിജയമാര്‍ജിന്‍ കോണ്‍ഗ്രസിന് വര്‍ധിപ്പിക്കാം. എന്നാല്‍ എഎപി സഖ്യം ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചാല്‍ അതോടെ സിപിഎമ്മിന്റെ ജയസാധ്യത ശക്തമാകും. അത് കോണ്‍ഗ്രസിന് വെല്ലുവിളി.

സിപിഎം ട്വന്റ ട്വന്റി സഖ്യത്തെ ഭയപ്പെടുന്നില്ലെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കി. തൃക്കാക്കരയില്‍ ഇവര്‍ നിലപാട് പരസ്യമായി പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. മനസ്സാക്ഷി വോട്ടിനായിരിക്കും ആഹ്വാനം. എന്നാല്‍ മുഖ്യമന്ത്രി അടക്കം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നതിനാല്‍ ഈ വോട്ടുകള്‍ ഇടതുപക്ഷത്തിന് അത്യാവശ്യമാണ്. ജയത്തില്‍ കുറഞ്ഞതൊന്നും പാര്‍ട്ടി ചിന്തിക്കുന്നില്ല. രണ്ടാം ഘട്ട പ്രചാരണത്തിലേക്കും ഇടതുപക്ഷം കടന്നിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രചാരണത്തില്‍ ഒറ്റക്കെട്ടാണ്. അതുകൊണ്ട് മത്സരം എളുപ്പമാകില്ലെന്നും ഇടതുപക്ഷം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഏത് വോട്ടുകളും സ്വീകരിക്കാമെന്ന നിലപാടിലാണ് ഇടതുപക്ഷം.

ഇടതുസ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വാഹന പ്രചാരണം ഇന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം കോണ്‍ഗ്രസ് ക്യാമ്പ് ഇന്ന് സജീവമാകും. നേതാക്കളെല്ലാം ചിന്തന്‍ ശിബിരം കഴിഞ്ഞ് നേതാക്കള്‍ മടങ്ങിയെത്തും. സംസ്ഥാന നേതാക്കളെല്ലാം തൃക്കാക്കരയിലുണ്ടാവും. ഉമ തോമസിന്റെ ഇന്നത്തെ പ്രചാരണം കെ സുധാകരനാണ് ഉദ്ഘാടനം ചെയ്യുന്നത്. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് ഓഫീസും ഇന്ന് പ്രവര്‍ത്തനം തുടങ്ങും. അതേസമയം സാബു ജേക്കബ് ഇന്ന് തന്നെ നിലപാട് പ്രഖ്യാപിക്കാനാണ് സാധ്യത. ഇന്ന് വാര്‍ത്താസമ്മേളനവും അദ്ദേഹം നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+