പോസ്റ്റര്‍ കത്തിച്ചും, തിരുത മീനുമായും യുഡിഎഫ് പ്രവര്‍ത്തകര്‍, കെവി തോമസിനെതിരെ രോഷം
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചതോടെ കെവി തോമസിനെതിരെ രോഷം അണപൊട്ടിയൊഴുകുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒന്നടങ്കം വോട്ടെടുപ്പ് കേന്ദ്രത്തിന് മുന്നിലെ കെവി തോമസിന്റെ പോസ്റ്ററുകള്‍ കത്തിച്ചു. ഒപ്പം തിരുത മീനും കൈയ്യിലെടുത്തായിരുന്നു പ്രതിഷേധം. മുദ്രാവാക്യ വിളികളോടെയാണ് കെവി ആദ്യ ഫലം സൂചന വന്നപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോമസിനെ വരവേറ്റത്. നിന്നെ പിന്നെ കണ്ടോളാം എന്നായിരുന്നു തോമസിനോടുള്ള പ്രവര്‍ത്തകരുടെ മുദ്രാവാക്യം. യുഡിഎഫ് ക്യാമ്പിന് ഇത്് മധുരപ്രതികാരം കൂടിയാണ്. ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് വിട്ട തോമസ് ചെറിയൊരു ആശങ്ക യുഡിഎഫ് ക്യാമ്പിലുണ്ടാക്കിയിരുന്നു.
തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം2022

വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ കെവി തോമസിനെതിരെ ഉയര്‍ന്ന പ്രതിഷേധ മുദ്രാവാക്യങ്ങളിലൂടെയായിരുന്നു തുടക്കം. ഇതിന് പിന്നാലെ ഉമ ലീഡ് ഉയര്‍ത്തിയതോടെ തിരുത മീനുമായി പ്രവര്‍ത്തകര്‍ നിരത്തിലെത്തി. തിരുത മീനുകള്‍ നിരത്തിവെച്ച് തിരുത തോമസ് വേണോ, ഫ്രീയായി തരാം എന്ന് അണികള്‍ മുദ്രാവാക്യം വിളിച്ചു. മറ്റ് ചില പ്രവര്‍ത്തകര്‍ തോമസിന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ പ്രകടനം നടത്തി. സാമൂഹ്യ മാധ്യമങ്ങളിലും കെവി തോമസിനെതിരായ വികാരമാണ് പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. നേരത്തെ കെവി തോമസ് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെ കുമ്പളങ്ങിയില്‍ കോണ്‍ഗ്രസ് ശവമഞ്ച യാത്ര നടത്തിയിരുന്നു.
കെവി തോമസിനെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും രംഗത്ത് വന്നു. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയ വിസര്‍ജ്യങ്ങലെ കൂട്ടുപിടിച്ചായിരുന്നു തൃക്കാക്കരയില്‍ എല്‍ഡിഎഫ് പ്രചാരണം. കുമ്പളങ്ങിയില്‍ നിന്ന് സില്‍വര്‍ ലൈന്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. കെവി തോമസിന് ഇനി മുഖം മറയ്ക്കാതെ പുറത്തിറങ്ങാനാവില്ല. മുഖ്യമന്ത്രി ഇനി അഹങ്കാരം കുറയ്ക്കണം. പ്രചാരണം നയിച്ചത് മുഖ്യമന്ത്രി അല്ലെന്ന വാദം, എട്ടുകാലി മമ്മൂഞ്ഞ് നയമാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചു. അതേസമയം ഇനി കെവി തോമസിന്റെ ഭാവി എന്താകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം എല്‍ഡിഎഫ് അനുകൂല നിലപാടാണ് തിരഞ്ഞെടുപ്പില്‍ കെവി തോമസ് സ്വീകരിച്ചത്. കെ റെയില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കണമെന്നാണ് കെവി തോമസ് ആവശ്യപ്പെട്ടത്. പതിനായിരത്തിന് അപ്പുറത്തേക്ക് ലീഡ് പോയത് സിപിഎം പരിശോധിക്കട്ടെയെന്ന് കെവി തോമസ് പറഞ്ഞു. ഫീല്‍ഡില്‍ കണ്ടതിന് അപ്പുറമുള്ള തരംഗം വ്യക്തമാണ്. കേരളം പലപ്പോഴും വികസ മുദ്രാവാക്യം വേണ്ടവിധത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ല. ഈ സമയം കല്ലിടണോ എന്ന് പിണറായിയോട് ചോദിച്ചത് താനാണ്. വികസന ം വേണ്ട രീതിയില്‍ ചര്‍ച്ചയായില്ല. നിരാശയില്ല. പക്ഷേ നിലപാടില്‍ മാറ്റമില്ലെന്നും കെവി തോമസ് പറഞ്ഞു.












Click it and Unblock the Notifications