പിടി തോമസിനെയും മറികടന്ന് ഉമ തോമസ്; റെക്കോര്‍ഡ് വോട്ടുകള്‍ നേടി യുഡിഎഫ്
കൊച്ചി: തൃക്കാക്കരയില്‍ ആദ്യ റൗണ്ടിലെ ഫലങ്ങളില്‍ യുഡിഎഫിന് വലിയ ആവേശം. പിടി തോമസിനേക്കാള്‍ വലിയ ലീഡാണ് ഉമ തോമസ് നേടിയിരിക്കുന്നത്. 2157 വോട്ടാണ് ഉമ നേടിയിരിക്കുന്നത്. 21 ബൂത്തിലും മുന്നിലുള്ളത് ഉമ തോമസാണ്. 2021ല്‍ 1258 വോട്ടായിരുന്നു പിടി തോമസിന് ലഭിച്ചിരുന്നത്. ഇതില്‍ നിന്ന് ഇരട്ടിയായി മാറ്റിയിരിക്കുകയാണ് ഉമ. പരമാവധി 1500 വോട്ടുകള്‍ മാത്രമാണ് ശക്തി കേന്ദ്രങ്ങളില്‍ നിന്ന് യുഡിഎഫ് പ്രതീക്ഷിച്ചത്. 2016ന് സമാനമായ വോട്ടുകള്‍ യുഡിഎഫ് ലഭിച്ചു എന്നാണ് വ്യക്തമാകുന്നത്. ആദ്യ ഘട്ടത്തില്‍ വന്ന വോട്ടുകള്‍ പ്രകാരം 500 വോട്ടുകളില്‍ അധികമായിരുന്നു ലീഡ്. ഇത് വലിയ തിരിച്ചടിയാവുമെന്നായിരുന്നു വിലയിരുത്തല്‍.

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലായിരുന്നു ആദ്യ റൗണ്ടിലെ വോട്ടെണ്ണല്‍. അതേസമയം രണ്ടാം റൗണ്ടിലും ഉമയുടെ മുന്നേറ്റമാണ്. ഇതും യുഡിഎഫ് കോട്ടകളിലാണ് വോട്ടെണ്ണിയത്. 2859 വോട്ടുകളാണ് മുന്നിലുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം ഇടതുപക്ഷത്തിന് പാളിയെന്ന സൂചനയാണ് ആദ്യ ഫലങ്ങള്‍ നല്‍കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു തൃക്കാക്കരയില്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തിയാണ് ഈ മുന്നേറ്റം. സര്‍ക്കാരിന്റെ വികസന മുദ്രാവാക്യങ്ങളെല്ലാം പൊളിഞ്ഞതാണ് സിപിഎമ്മിനെ അമ്പരപ്പിക്കുന്നത്. പിണറായി വിജയന്‍ നേരിട്ട് നടത്തിയ റാലികള്‍ക്കൊന്നും യാതൊരു തരംഗവും ഉണ്ടാക്കാനായില്ല.












Click it and Unblock the Notifications