Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോജു വിഷയം തിരിച്ചടിയാകുന്നു; ജയറാം ചിത്രത്തിന് ഷൂട്ടിംഗ് അനുമതി നിഷേധിച്ചു; പൊറുതിമുട്ടി സിനിമ ലോകം

കൊച്ചി : പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടിനൊപ്പം ജയറാം വീണ്ടും ഒന്നിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു . പുതിയ ചിത്രത്തിലെ ലൊക്കോഷന്‍ ചിത്രങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ജയറാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു .

13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകുന്ന മീര ജാസ്മിനാണ് ചിത്രത്തിലെ നായിക . സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് . എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനായി അനുമതി ലഭിക്കാത്തതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത് .

1

തൃക്കാക്കര നഗരസഭയാണ് ചിത്രത്തിന്റെ ഷൂട്ടിംഗിന് അനുമതി നിഷേധിച്ചത്. ജോജു വിഷയത്തിന് പിന്നാലെ വഴിയിലുള്ള സിനിമ ചിത്രീകരണം അനുവദിക്കില്ലെന്ന് നിലപാടെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസുകാരിയായ നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ഷൂട്ടിംഗിന് അനുമതി നിഷേധിച്ചത്. തൃക്കാക്കര ബസ് സ്റ്റാന്‍ഡില്‍ ഷൂട്ട് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

2

എന്നാല്‍ ചിത്രം ഷൂട്ട് ചെയ്യാന്‍ അനുമതി തേടിയതോടെ നഗരസഭ ചെയര്‍പേഴ്‌സണ്‍ പൊട്ടിത്തെറിച്ചു. കഴിഞ്ഞ ദിവസം 12 മണിയോടെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വിഭാഗത്തിലെ രണ്ട് പേര്‍ അനുമതി തേടിയെത്തിയത്. ജനങ്ങള്‍ക്ക് വേണ്ടി സമരം നടത്തിയ നേതാക്കളെ ലോക്കപ്പിലാക്കിയ നിങ്ങളെ പോലുള്ള സിനിമാക്കാര്‍ക്ക് ഞാന്‍ ഷൂട്ടിന് അനുമതി നല്‍കണോ? നിങ്ങള്‍ക്ക് എങ്ങനെ തോന്നി ഇനത് വന്ന് എന്നോട് ചോദിക്കാന്‍ എന്നായിരുന്നു ചെയര്‍പേഴ്‌സണ്‍ നല്‍കിയ മറുപടി.

3

എന്നാല്‍ തങ്ങളുടെ സിനിമയില്‍ ജോജു ജോര്‍ജ് ഇല്ലെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ചെയര്‍പേഴ്‌സണ്‍ അനുമതി നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ഇവര്‍ക്ക് മടങ്ങേണ്ടിവന്നു. സിനിമ ചിത്രീകരണങ്ങള്‍ എപ്പോഴും നടക്കുന്ന സ്ഥലമാണ് തൃക്കാക്ക. നഗരസഭ ഈ നിലപാട് തുടരുകയാണെങ്കില്‍ ഷൂട്ടിംഗ് ബുദ്ധിമുട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

4

അതേസമയം, 2010 ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു ആയിരുന്നു സത്യന്‍ അന്തിക്കാടും ജയറാമും അവസാനമായി ഒന്നിച്ച സിനിമ. 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും. 'ഒരു ഇന്ത്യന്‍ പ്രണയകഥ'യുടെ നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+