കാക്കനാട് ഹോട്ടലിലെ അക്രമം; തുഷാരയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തുവെന്ന് പോലീസ്
കൊച്ചി: കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് സമീപം നോണ്‍ഹലാല്‍ ഭക്ഷണം വിളമ്പിയതിന് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് പ്രചാരണം നടത്തിയ ഹോട്ടലുടമ തുഷാരയെയും ഭര്‍ത്താവിനെയും ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തതായി എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു. കാക്കനാട് റസ്റ്റോറന്റ് ആക്രമിച്ച സംഭവം, വര്‍ഗീയ പ്രചരണങ്ങള്‍ എന്നിവ ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കുമെതിരെ എറണാകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ തുഷാര അജിത്തിന്റെ സംഘത്തില്‍ പെട്ട ആബിന്‍ ബെന്‍സസ് ആന്റണി, വിഷ്ണു ശിവദാസ് എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഇന്‍ഫോ പാര്‍ക്കിന് സമീപത്താണ് സംഭവം. ചില്‍സേ ഫുഡ് സ്പോട്ട് എന്ന ഫുഡ് കോര്‍ട്ടില്‍ കട നടത്തുന്ന നകുല്‍, സുഹൃത്ത് ബിനോജ് ജോര്‍ജ് എന്നിവരെയാണ് തുഷാരയും സംഘവും ആക്രമിച്ചത്. ഫുഡ് കോര്‍ട്ടില്‍ ബോംബേ ചാട്ട്, ബേല്‍പൂരി എന്നിവ വില്‍ക്കുന്ന നകുലിന്റെ പാനിപൂരി സ്റ്റാള്‍ തുഷാരയും സംഘവും പൊളിച്ചുമാറ്റുകയായിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും ബിനോജ് ജോര്‍ജിനെയും ഇവര്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. തുഷാരയും ഭര്‍ത്താവും നടത്തിയത് സംഘടിതമായ അക്രമമാണെന്നാണ് പൊലീസ് പറഞ്ഞത്. വെട്ടേറ്റ ബിനോജ് ശസ്ത്രക്രിയയെ തുടര്‍ന്ന് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഫുഡ് കോര്‍ട്ടിലെ കടയില്‍ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു തുഷാര ആക്രമണം നടത്തിയതെന്നും എന്നാല്‍, ഫുഡ് കോര്‍ട്ടിന്റെ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച് കേസുകള്‍ നിലവിലുണ്ടെന്നും വിശദമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.
നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് യുവാക്കള്‍ തന്നെ ആക്രമിച്ചെന്നായിരുന്നു തുഷാര ആദ്യം സോഷ്യല്‍മീഡിയയിലൂടെ പ്രചരിപിച്ചത്. സംഭവത്തിന് പിന്നാലെ തുഷാര ലൈവില്‍ വന്ന് തന്നെ കച്ചവടം നടത്താന്‍ അനുവദിക്കുന്നില്ലെന്നും ജിഹാദികള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപണം ഉന്നയിച്ചിരുന്നു.
വിശദമായ അന്വേഷണത്തില്‍ ഇത് വ്യാജപ്രചരണമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.പിന്നീട് നകുലും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടി തുഷാര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ ഇന്‍ഫോപാര്‍ക്ക് പൊലീസിന്റെ അന്വേഷണത്തില്‍ അജിത്തും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ സംഘടിതമായ ആക്രമണമമായിരുന്നു ഇതെന്നാണ് കണ്ടെത്തിയിരുന്നത്. മറ്റൊരു കേസില്‍ പ്രതിയാണ് തുഷാരയുടെ ഭര്‍ത്താവ് അജിത്തെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഇംതിയാസ് കൊലപതകക്കേസിലെ പ്രതിയാണ് അജിത്തെന്നും പോലീസ് പറഞ്ഞു.അറിയിച്ചു. ഇവരെകൂടാതെ സുഹൃത്ത് അപ്പുവും ഒളിവിലായിരുന്നു. ഇയാളും നിരവധി കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചിരുന്നു.












Click it and Unblock the Notifications