Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നുരുന്നി സിഗ്നൽ ജംഗ്ഷനിലെയും ട്രയാംഗിൾ ജംഗ്ഷനിലെയും ടൈൽ വിരിക്കൽ പൂർത്തിയായി

കൊച്ചി: വൈറ്റിലയിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. ഹൈവേയിൽ പാലാരിവട്ടം ഭാഗത്തേക്കുള്ള, ടാക്സി സ്റ്റാൻഡിനു സമീപത്തെ ട്രയാംഗിൾ ജംഗ്ഷനിൽ ടൈൽ വിരിക്കൽ പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തു. പൊന്നുരുന്നിയിൽ നിന്നുള്ള സിഗ്നൽ ജംഗ്ഷനിൽ റോഡ് കട്ട് ചെയ്ത് ടൈൽ വിരിക്കുന്ന പ്രവൃത്തിയും പൂർത്തിയായി. വൈറ്റില പ്രധാന ജംഗ്ഷനിലും ട്രയാഗിംൾ ജംഗ്ഷനു സമീപം ഹൈവേ സർവീസ് റോഡിനോട് ചേരുന്ന ഭാഗത്തും ടൈൽ വിരിക്കുന്നത് വ്യാഴാഴ്ചയോടെ പൂർത്തിയാകും.

news

ഇതു കൂടി പൂർത്തിയാകുന്നതോടെ ഈ സ്ട്രെച്ചിൽ ഗതാഗതം സുഗമമാകും. അനുഗ്രഹ ഹോട്ടലിനു മുന്നിലുള്ള സർവീസ് റോഡ് ഹൈവേയുടെ ഒപ്പം ഉയർത്തുന്ന പ്രവ്യത്തികൾ പുരോഗമിക്കുകയാണ്. റോഡിന്റെ അറ്റകുറ്റപ്പണികളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള വൈറ്റിലയിലെത്തി.

news1

ബാക്കിയുള്ള പ്രവൃത്തികളും സമയബന്ധിതമായി പൂർത്തീകരിക്കാർ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ജയരാജ് അസിസ്റ്റന്റ് എൻജിനീയർ നിഷ മോൾ, സൂപ്രണ്ടിംഗ് എൻജിനീയർ ഐസക് വർഗീസ്, ട്രാഫിക് എ സി അബ്ദുൾ സലാം, സി ഐ പി.എച്ച്. ഇബ്രാഹിം എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+