എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പീഡനം തടയാന്‍ സ്വകാര്യബസ്സുകളില്‍ സിസിടിവി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സ്വകാര്യ ബസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ കൊച്ചിയിലെ ട്രാഫിക് പോലീസ് ആലോചിക്കുന്നു. കളമശ്ശേരിയില്‍ ബസ് ജീവനക്കാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവമാണ് അധികൃതരെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്.

ഇത്തരമൊരു പദ്ധതി കൊച്ചി ട്രാഫിക് പോലീസിന് ഒറ്റക്കങ്ങ് നടത്താന്‍ പറ്റില്ല. ഇതിനായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അനുമതി വേണം. ഉടന്‍ തന്നെ പദ്ധതി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് ട്രാഫിക് പോലീസ് ഉദ്ദേശിക്കുന്നത്.

Private Bus KOchi

ബസ്സുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പലതാണ്. തൊട്ടുരുമ്മിയും കൈക്രിയ നടത്തിയും പല പുരുഷ കേസരികളും ബസ്സില്‍ വച്ചാണ് തങ്ങളുടെ കാമദാഹം തീര്‍ക്കാറ്. ക്യാമറ വച്ചാല്‍ പിന്നെ ഇത്തരം കൈക്രിയകള്‍ക്ക് അല്‍പം കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

എന്നാല്‍ ഇത്തരമൊരു നീക്കത്തെ സ്വകാര്യ ബസ് ഉടമകള്‍ അല്‍പം പോലും പിന്‍തുണക്കുന്നില്ല. ട്രാഫിക് പോലീസിന്റെ നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് അവര്‍ പറയുന്നത്. കൂടാതെ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് തങ്ങള്‍ക്ക് വലിയ സാന്പത്തിക ബാധ്യത ഉണ്ടാക്കും എന്നും ബസ് മുതലാളിമാര്‍ പറയുന്നു. രാത്രിയില്‍ റോഡരികിലോ പെട്രോള്‍ പമ്പുകളിലോ നിര്‍ത്തിയിടുന്ന ബസ്സുകളില്‍ നിന്ന് സിസിടിവി ക്യാമറകള്‍ മോഷണം പോകാന്‍ പോലും സാധ്യതയുണ്ടെന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പറയുന്നത്.

Ernakulam
English summary
Traffic police are planning a slew of security measures, which include installing CCTV cameras in private buses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X