എംസി റോഡിലെ അപകടത്തുരുത്തായി വൈക്കം കവലയിലെ ട്രാഫിക് സിഗ്നല്‍: സിഗ്നല്‍ നിലം പൊത്തി!
കൂത്താട്ടുകുളം: എംസി റോഡില്‍ വൈക്കം കവലയിലെ ട്രാഫിക് സിഗ്നലില്‍ അപകടം തുടര്‍ക്കഥയാകുന്നു. ഇന്നലെ രാവിലെ 10 ന് വൈക്കം കവലയിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറില്‍ കെഎസ്ആർടിസി ബസ് ഇടിച്ചു.
കൂത്താട്ടുകുളം ഭാഗത്തുനിന്നും വന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡിലെ മീഡിയനില്‍ കയറി ട്രാഫിക് സിഗ്നൽ പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച ശേഷം സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. കൊട്ടാരക്കരക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ലെങ്കിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ട്രാഫിക് സിഗ്നല്‍ നിലം പൊത്തുകയായിരുന്നു.

കെഎസ്ആര്‍ടിസി ബസ് അപകടം
വെള്ളിയാഴ്ച രാവിലെ 10 ന് വൈക്കം കവലയിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറില്‍ കെഎസ്ആർടിസി ബസ് ഇടിച്ചു. കൂത്താട്ടുകുളം ഭാഗത്തുനിന്നും വന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡിലെ മീഡിയനില്‍ കയറി ട്രാഫിക് സിഗ്നൽ പോസ്റ്റ് ഇടിച്ച് തെറുപ്പിച്ച ശേഷം സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. കൊട്ടാരക്കരക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ല.

ട്രാഫിക് സിഗ്നല്‍ സിഗ്നല്‍ തകര്‍ന്നു
കെഎസ്ടിപി യുടെ റോഡ് നവീകരണത്തിന്‍റെ ഭാഗമായി പുതുവേലിക്ക് സമീപം വൈക്കം കവലയില്‍ നിര്‍മിച്ചിരിക്കുന്ന ട്രാഫിക് സിഗ്നല്‍ സംവിധാനവും മീഡിയനുകളും നിരന്തരം അപകടം സൃഷ്ട്ടിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് തകര്‍ന്ന സിഗ്നല്‍ ലൈറ്റുകള്‍ കഴിഞ്ഞ ആഴ്ച്ചയാണ് പുനഃസ്ഥാപിച്ചത്. വെള്ളിയാഴ്ച നടന്ന അപകടത്തില്‍ വീണ്ടും സിഗ്നല്‍ ലൈറ്റ് പോസ്റ്റ് നിലം പൊത്തി. എംസി റോഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പുര്‍ത്തിയാക്കി അഴുക്ക് ചാലുകളുടെയും സെന്‍ട്രല്‍ ലൈനുകളുടെയും അവസാനവട്ട ജോലികള്‍ പൂര്‍ത്തി ആക്കിയിരുന്നു. ഇതേസമയം വൈക്കം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ എംസി റോഡിലേക്ക് കയറി അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവായി. ഇതോടെ വാഹനഗതാഗതത്തിന് നിയന്ത്രണം വരുത്തുന്നതിന്‍റെ ഭാഗമായി ഇവിടെ ട്രാഫിക് സിഗ്നലില്‍ ലൈറ്റുകളും മീഡിയനുകളും സ്ഥാപിച്ചു.

അപകട സാധ്യത
സൂചനകള്‍ ഒന്നും ഇല്ലാതെ അപ്രതിക്ഷിതമായി വാഹനത്തിന്‍റെ മുന്‍പില്‍ ചുവപ്പ് ലൈറ്റ് തെളിയുന്നത് ഡ്രൈവര്‍മാരില്‍ ആശയകുഴപ്പം സൃഷ്ട്ടിക്കുകയും അപകടത്തിന് കാരണം ആകുകയും ചെയ്യുകയാണ്. ഇതോടൊപ്പം പുതിയതായി റോഡില്‍ നിര്‍മിച്ച മീഡിയനുകള്‍ മൂലം റോഡിന് വീതികുറവ് സംഭവിച്ചിട്ടുണ്ട് ഇതും അപകടത്തിന് കാരണമാകുന്നുണ്ട്. അതി വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ മീഡിയനുകളില്‍ ഇടിച്ചുകയറുന്നത് പതിവ് കാഴ്ച്ച ആയിരിക്കുകയാണ്.

സമീപത്ത് സ്കൂള്‍
താരതമേന്യ വാഹന തിരക്ക് കുറഞ്ഞ സ്ഥലമായ വൈക്കം കവലയില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം ആവശ്യമില്ല. അപകട സൂചന ബോര്‍ഡുകളും ബ്ലിങ്കിംഗ് ലൈറ്റുകളും മാത്രം വച്ച് സുഗമമായി ഗതാഗതം നിയന്ത്രിക്കാന്‍ കഴിയും. ട്രാഫിക് സിഗ്നലിന് സമീപത്ത് തന്നെയാണ് പുതുവേലി ഗവ. സ്കൂള്‍ സ്ഥിതി ചെയുന്നത്. അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ രക്ഷകര്‍ത്താക്കളിലും വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്.












Click it and Unblock the Notifications