കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കൊച്ചി: കൊച്ചി ഇടപ്പള്ളിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രദ്ധ (21) ആണ് പോണേക്കരയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ സുഹൃത്തുക്കള്‍ മുറിയില്‍ എത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ ശ്രദ്ധ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ശ്രദ്ധ കുറച്ചുകാലമായി ഡിപ്രഷനിലായിരുന്നെന്നും മാനസികപരമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നെന്നും പൊലീസ് പറയുന്നുി. ആത്മഹത്യയ്ക്ക് പിന്നില്‍ ആതാവാം കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എളമക്കര പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ശ്രദ്ധ മാത്രമായിരുന്നു മുറിയില്‍ താമസിച്ചിരുന്നത്. ഇതിനടുത്ത് തന്നെ മറ്റ് ട്രാന്‍സ്‌ഡെന്‍ഡര്‍ സുഹൃത്തുക്കള്‍ താമസിച്ചിരുന്നു. ഇവര്‍ ഇന്ന് പുലര്‍ച്ചെ മുറിയില്‍ എത്തിയപ്പോഴാണ് മരിച്ചനിലയില്‍ ശ്രദ്ധയെ കണ്ടെത്തിയത്.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ അലക്‌സും കൊച്ചിയില്‍ വച്ച് ജീവനൊടുക്കിയിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ജോക്കിയായിരുന്നു അനന്യ ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ആത്മഹത്യയ്ക്ക് മുമ്പ് അനന്യ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിരുന്നു. ഈ ശസ്ത്രക്രിയയിലുണ്ടായ പിഴവ് ആരോപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് അനന്യ ജീവനൊടുക്കിയത്. പിന്നാലെ തന്നെ അനന്യയുടെ സുഹൃത്ത് ജിജുവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു.
Recommended Video
അനന്യുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ രംഗത്തെത്തിയിരുന്നു. അനന്യ ശസ്ത്രക്രിയ ചെയ്ത ആശുപത്രിക്കെതിരെയും ഡോക്ടര്‍ക്കെതിരെയും കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications