എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളം ജില്ല ആശങ്കയില്‍; മുന്നറിയിപ്പ് ഇല്ലാതെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും

  • By Anupama
Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയില്‍ ആശങ്ക തുടരുന്നു. വേണ്ടി വന്നാല്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. മുന്നറിയിപ്പുകള്‍ ഇല്ലാതെയായിരിക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപനമെന്നും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിലവിലെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

രോഗം വ്യാപനം വേഗത്തിലായ സാഹചര്യത്തിലാണ് ഇത്തരമാരു നടപടി. ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. രോഗ വ്യാപനം കൂടുതലുള്ള നിശ്ചിത പ്രദേശത്തെ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കാനായിരുന്നു തീരുമാനം.

sunil kumar

ഒരു പ്രദേശത്തെ സാമൂഹിക വ്യാപനം തടയാനും ജനജീവിതം കൂടുതല്‍ ദുസ്സഹമാകാതിരിക്കുന്നതിനുമാണ് ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത്. ഈ പ്രദേശത്തെ മുഴുവന്‍ പേരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കും. ക്ലസ്റ്ററുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

ഇന്നലെ ജില്ലയില്‍ പുതുതായി അഞ്ച് വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്. ഇതോടെ ആകെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 21 ആയി. എറണാകുളം ജനറള്‍ ആശുപത്രിയിലെത്തിയ ചെല്ലാനം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ ഹൃദ്രോഗ, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങള്‍ അടച്ചിട്ടിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളെജ് കൊവിഡ് കേന്ദ്രമായതോടെ മറ്റ് രോഗങ്ങള്‍ക്ക് സാധാരണക്കാര്‍ ചികിത്സ തേടിയെത്തിയിരുന്നത് ഇവിടെയാണ്. ഒപ്പം കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ മൂന്ന് സ്വകാര്യ ആശുപത്രികളില്‍ കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടങ്ങളിലും ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. ഇത് സ്വകാര്യ ആശുപതികളുടെ പ്രവര്‍ത്തനത്തേയും താളം തെറ്റിച്ചിരിക്കുകയാണ്.

കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യങ്ങളില്‍ ചില ഇളവുകള്‍ അനുവദിച്ചിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രതയോടെ പെരുമാറണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഒപ്പം സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ബ്രേക്ക് ദി ചെയിന്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണം. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് തലത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്‍ഫോഴ്സ്മെന്റ് ടീം രൂപീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.

'ഗീതു മോഹൻദാസിനെ പേടിക്കേണ്ട കാര്യമില്ല എനിക്ക്, അമ്മായിക്ക് അടുക്കളയിലും ആവാം എന്നത് മാറണം''ഗീതു മോഹൻദാസിനെ പേടിക്കേണ്ട കാര്യമില്ല എനിക്ക്, അമ്മായിക്ക് അടുക്കളയിലും ആവാം എന്നത് മാറണം'

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, കാസർകോട് ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണംസംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, കാസർകോട് ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണം

Ernakulam
English summary
Tripple Lockdown Will Be Implement In Ernakulam Without Warning Said Minister VS Sunil Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X