എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല പ്രവേശനം: ആളുരിനെ വെച്ച് കളിക്കാന്‍ തൃപ്തി, തീരുമാനം ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്ക് ശേഷം!

  • By Desk
Google Oneindia Malayalam News

കൊച്ചി: ശബരിമല ദർശനത്തിനായി കേരളത്തിൽ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ് നിയമസഹായത്തിനുവേണ്ടി അഡ്വ. ബി എ ആളൂരിനെ സമീപിച്ചു. തൃപ്തിയുടെ അച്ഛനും, ഭർത്താവുമാണ് പുനെ യിലുള്ള ആളൂരിന്റെ ഓഫീസിൽ എത്തി അദ്ദേഹത്തെ നേരിൽ കണ്ട് നിയമസഹായം തേടിയത്. ഈ വാർത്ത അദ്ദേഹത്തിന്റെ കൊച്ചി ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ കേസ് എടുക്കുന്ന കാര്യത്തിൽ ഒരു തീരുമാനം ആളൂർ പറഞ്ഞിട്ടില്ല.

<strong>സ്ത്രീകളെയും കൊണ്ടുവന്നാല്‍ വാഹനങ്ങള്‍ കത്തിക്കും, സംഘര്‍ഷത്തിന് എട്ടംഗസംഘം; ഇന്റലിജന്‍സ്‌</strong>സ്ത്രീകളെയും കൊണ്ടുവന്നാല്‍ വാഹനങ്ങള്‍ കത്തിക്കും, സംഘര്‍ഷത്തിന് എട്ടംഗസംഘം; ഇന്റലിജന്‍സ്‌

-baaloor-3

എന്നാൽ ഹൈക്കോടതിയെ സമീപിച്ചു പോലീസ് സുരക്ഷ ആവശ്യപ്പെടുന്നതാണ് നല്ലത് എന്നുള്ള ഒരു നിയമ ഉപദേശമാണ് ആളൂർ നൽകിയത്. ആളൂരിന്റെ മാനേജർ പ്രമുഖ രാഷ്ട്രീയ മുതിർന്ന നേതാക്കളുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ ദയവുചെത് ഇടപെടരുത് എന്നാണ് അവർ പറഞ്ഞത് എന്നാണ് അറിയാൻ കഴിഞ്ഞത്.

trupti-desai-1-

ഈ വിഷയത്തില്‍ ഇടപെട്ടാൽ ആളൂരിന്റെ ഓഫീസിനും ഭീഷണി ഉണ്ടെന്നിരിക്കെ മുഖ്യ മന്ത്രിയുമായും, ഡിജിപി യുമായും, ഐജി യുമായും ബന്ധപ്പെട്ടത്തിനു ശേഷം മാത്രമേ ഒരു അന്തിമതീരുമാനത്തിലെത്തുകയുള്ളു എന്നാണ് ആളൂരിന്റെ ഓഫീസ് അറിയിച്ചത്. ശബരിമലയിൽ കാലാകാലങ്ങളായി അനുഷ്ഠിക്കുന്ന ഭക്തരുടെ വികാരത്തെ മാനിക്കുന്നു എന്നും ഒരാളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നത് നിയമപരമായി തെറ്റാണെന്നും ആളൂർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Ernakulam
English summary
Trupthi desai approaches adv. aloor on sabarimala entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X