എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്യൂഷൻ എടുക്കാനെന്ന വ്യാജേന ആൺകുട്ടികളെ വിളിച്ചുവരുത്തി: ലൈംഗിക അതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

Google Oneindia Malayalam News

കൊച്ചി: ആൺകുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ട്യൂഷൻ എടുക്കാനെന്ന ആൺകുട്ടികളെ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ ശ്രീമൂലനഗരം സൌത്ത് വെള്ളാരപ്പിള്ളി ജയിംസ് എന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്. നെടുമ്പാശ്ശേരി പോലീസാണ് ഇയാളെ പിടികൂടിയത്. വിദ്യാർത്ഥികളെ ട്യൂഷൻ എടുക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് കാണിച്ച് അധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതി വലയിലാവുന്നത്.

 കോൺഗ്രസിന് ഇത് സ്വപ്നം കാണാൻ കഴിയുമോ ..?;'ഞാനെന്തുകൊണ്ട് കമ്മ്യൂണിസ്റ്റായി'..വിവരിച്ച് പ്രശാന്ത് കോൺഗ്രസിന് ഇത് സ്വപ്നം കാണാൻ കഴിയുമോ ..?;'ഞാനെന്തുകൊണ്ട് കമ്മ്യൂണിസ്റ്റായി'..വിവരിച്ച് പ്രശാന്ത്

സംഭവം പുറത്തറിഞ്ഞെന്ന് മനസ്സിലായ പ്രതി ഒളിവിൽ പോകുകയും ചെയ്തു. ഇതോടെ ജില്ലാ പോലീസ് മേധാവി കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രതിയ്ക്ക് ഒളിവിൽ കഴിയുന്നതിന് വേണ്ടി സഹായം ചെയ്ത് നൽകിയവർക്കെതിരെയും പോലീസ് നടപടി സ്വീകരിക്കുമെന്ന് എറണാകുളം എസ്പി കാർത്തിക്ക് വ്യക്തമാക്കിയിട്ടുണ്ട്.

 arrest-1594102294-

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി

നെടുമ്പാശ്ശേരി എസ്എച്ച്ഒ പിഎം ബൈജു, എസ് ഐ അനീഷ് ദാസ്, എഎസ്ഐമാരായ ബിജേഷ്, ബാലചന്ദ്രൻ, അഭിലാഷ്, എസ്പിഒമാരായ റോണി, ജിസ്മോൻ, യശാന്ത് എന്നിവരാണ് കേസ് അന്വേഷിക്കുന്ന സംഘത്തിലുള്ളത്.

Ernakulam
English summary
Tuition teacher arrested after misbehaves with boy students in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X