എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശുചീകരണമില്ല; സൗത്ത് കളമശേരി ടിവിഎസ് കവലയിൽ വെള്ളക്കെട്ട്

  • By Desk
Google Oneindia Malayalam News

കളമശേരി: സൗത്ത് കളമശേരി ടിവിഎസ് കവലയിലെ വെള്ളക്കെട്ട് ദേശീയ പാതയോരത്തെ കാന അറ്റകുറ്റപ്പണി നടത്തി വൃത്തിയാക്കാത്തതിനാലെന്നു ആക്ഷേപം. കളമശേരി നഗരസഭ പ്രദേശത്തെ പ്രധാന കവലകളിലൊന്നാണിത്. ഇവിടെ വെള്ളക്കെട്ടുമൂലം ഗതാഗതകുരുക്കും സ്തംഭനവുമുണ്ടാകാറുണ്ട്.

kalamasery

എച്ച്എംടി കവലയിൽ നിന്ന് സൗത്ത് കളമശേരി, ഇടപ്പള്ളി ഭാഗങ്ങളിലേക്കുള്ളിടത്താണ് വൻതോതിൽ വെള്ളക്കെട്ടുണ്ടാകുന്നത്. പഴയ ദേശീയ പാതയിൽ മൂലേപ്പാടം റോഡ് മുതൽ കവല വരെയുള്ളിടത്തെ കാനയാണ് വൃത്തിയാക്കാത്തതിനെ തുടർന്ന് വെളളമൊഴുക്ക് സുഗമമാകാതെ ദേശീയപാതയിലേക്ക് ഒഴുകി കെട്ടിക്കിടക്കുന്നത്. ഈ ഭാഗത്തെ കാന മാലിന്യം നിറഞ്ഞ് കുറ്റിക്കാട് പിടിച്ച് കിടക്കുകയാണ്. കാനയിൽ പ്ലാസ്റ്റിക് കുപ്പികളും ചപ്പ് ചവറ്റുകളും, പഴയ ഇരുമ്പ് സാധനങ്ങൾ, സൈക്കിൾ ടയർ, ട്യൂബ്, ചില്ലുകൾ തടങ്ങിയവയുണ്ട്.

സമീപത്തെ വാണിജ്യ സ്ഥാപനങ്ങൾ അവരുടെ പ്രവേശന കവാടം സ്ലാബിട്ട് കാന മുടിയതും വെളളമൊഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്. ഇതും ഇവിടത്തെ വെള്ളക്കെട്ടിന് കാരണമാണ്. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്ത് കൂടെ എച്ച്എംടി കവലയിൽ നിന്ന് പഴയ ദേശീയ പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് യൂണിവേഴ്സിറ്റി കവല, ഇടപ്പള്ളി ഭാഗത്തേക്ക് ഫ്രീ ലെഫ്റ്റുണ്ട്. എന്നാൽ വെള്ളം കെട്ടി കിടക്കുന്നതു കൊണ്ട് പലപ്പോഴും ഇത് സാധ്യമാകുന്നില്ല.

എച്ച്എംടി കവലയിൽ നിന്നും ദേശീയ പാതയിലൂടെ സൗത്ത് കളമശേരിയിലേക്ക് പോകാൻ വാഹനങ്ങൾ ഈ കവലയിൽ പച്ച സിഗ്നൽ ലൈറ്റ് തെളിയുന്നത് കാത്ത് കിടപ്പുണ്ടാകും. ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ സ്വകാര്യബസുകളും മറ്റു വലിയ വാഹനങ്ങളും പോകുമ്പോൾ ഇരുചക്രവാഹന യാത്രികരുടെ ശരീരത്ത് ചെളിവെള്ളം തെറിക്കാറുണ്ട്. പക്ഷെ ഇരുചക്രവാഹനക്കാർക്ക് നിസ്സഹായരായി നോക്കി നിൽക്കാനെ പറ്റു. ഈ സമയം ചെളിവെള്ളം തെറുപ്പിച്ച വാഹനം കവല കടന്ന് ഫ്രീ ലെഫ്റ്റിലുടെ പോയിരിക്കും.

കാനക്ക് ചുറ്റുവട്ടത്തുള്ള കുറ്റിക്കാടുകൾ ദേശീയ പാതയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇത് മൂലം ടി വി എസ് കവലയിൽ ഫ്രീ ലെഫ്റ്റിൽ സൗകര്യം കുറഞ്ഞിട്ടുണ്ട്. കാന വൃത്തിയാക്കി ടിവിഎസ് കവലയിലെ ഗതാഗതം സുഗമമാക്കണമെന്ന് സമീപവാസികൾ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

Ernakulam
English summary
tvs junction in trouble due to lack of cleansing process
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X