തൃപ്പൂണിത്തുറയിൽ എംസ്വരാജ്; പിറവത്ത് അനൂപ് ജേക്കബ്, യുഡിഎഫിന് മേൽക്കയ്യെന്ന് എറണാകുളം ജില്ലയിലെ സർവേ ഫലം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ കളമശ്ശേരിയിൽ പോരാട്ടം ശക്തമാകുമെന്ന് ട്വന്റിഫോർ മെഗാ പ്രീ പോൾ സർവേ. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായിരിക്കുമെന്നാണ് പ്രവചനം. എൽഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്ന പി രാജീവിനും യുഡിഎഫിന്റെ വി അബ്ദുൾ ഖാദറിനും 42 ശതമാനം വീതം വോട്ടുകൾ ലഭിക്കുമെന്നാണ് സർവേയിലെ പ്രവചനം. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം സ്വരാജ് തന്നെയായിരിക്കും തൃപ്പുണിത്തുറയിൽ വിജയിക്കുക. എതിർ സ്ഥാനാർത്ഥിയായ യുഡിഎഫിന്റെ കെ ബാബുവിനെതിരെ ആറ് ശതമാനം ലീഡ് ഉയർത്താൻ ഈ തിരഞ്ഞെടുപ്പിൽ സാധിക്കുമെന്നും സർവേയിൽ പ്രവചിക്കുന്നുണ്ട്.
എറണാകുളം മണ്ഡലത്തിൽ നേരിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി ടി ജെവിനോദിനാണ് വിജയസാധ്യത. തൃക്കാക്കരയിൽ യുഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്ന പിടി തോമസും മുന്നിലെത്തുമെന്നും സർവേ പ്രവചിക്കുന്നു. ട്വന്റി ട്വന്റി കൂടി ഇത്തവണ അങ്കത്തിനിറങ്ങുന്ന കുന്നത്തുനാട്ടിൽ പോരാട്ടം കൂടുതൽ കനക്കും. യുഡിഎഫിന്റെ വിപി സജീന്ദ്രനും ട്വന്റി ട്വന്റി സ്ഥാനാർത്ഥി സുജിത് സുരേന്ദ്രനും ഒപ്പത്തിനൊപ്പമായിരിക്കുമെന്നാണ് സർവേ ഫലം.

അതേ സമയം പിറവത്ത് അനൂപ് ജേക്കബും, മൂവാറ്റുപുഴയിൽ യുഡിഎഫിന്റെ മാത്യു കുഴൽനാടനും വിജയിക്കുമെന്നും സർവേ പറയുന്നു. കോതമംഗലത്ത് എൽഡിഎഫും, യുഡിഎഫും ഒപ്പത്തിനൊപ്പമായിരിക്കുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. മൊത്തം പ്രവചനം കണക്കിലെടുക്കുമ്പോൾ യുഡിഎഫിന് അനുകൂല തരംഗമായാണ് എറണാകുളം ജില്ലയിലുള്ളത്. അതേ സമയം ട്വന്റി ട്വന്റി എട്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത് പോരാട്ടം ശക്തമാക്കും.
എന്നാൽ പെരുമ്പാവൂരിൽ ഇത്തവണയും യുഡിഎഫിന്റെ എൽദോസ് കുന്നപ്പള്ളിയ്ക്കാണ് വിജയ സാധ്യതയുള്ളത്. തന്നെ മുന്നിലാകുമെന്ന് ട്വന്റിഫോർ മെഗാ പ്രീ പോൾ സർവേ. അങ്കമാലിയിലും യുഡിഎഫിനൊപ്പമായിരിക്കും ജനവിധിയെന്നും സർവേ ഫലം പറയുന്നു. ഈ മണ്ഡലത്തിൽ നിന്ന് റോജി എം ജോൺസണാണ് വിജയ സാധ്യത. ആലുവയിൽ നിന്ന് യുഡിഎഫിന്റെ അൻവർ സാദത്തിന് തന്നെയാണ് സാധ്യത. എന്നാൽ എൽഡിഎഫിന്റെ ഷെൽനാ നിഷാദ് തൊട്ടുപിന്നിലായുണ്ടാകും.












Click it and Unblock the Notifications