വഴിവിളക്ക് സ്ഥാപിക്കാന്‍ സാബുവിന്റെ പണപ്പിരിവ്, ഒരു ലൈറ്റിന് 2500 രൂപ; നടപടി ആവശ്യപ്പെട്ട് കെഎസ്ഇബി
കൊച്ചി : വൈദ്യുതി പോസ്റ്റില്‍ വഴിവിളക്ക് സ്ഥാപിക്കാന്‍ ട്വന്റി- 20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ചതായി ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കെ എസ് ഇ ബി കിഴക്കമ്പലം അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് എം ബഷീര്‍ കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കി. വഴി വിളക്കുകള്‍ സ്ഥാപിക്കാന്‍ സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് എന്ന പേരില്‍ 2500 രൂപ വരെയാണ് പിരിക്കുന്നത് .
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റും പങ്കുവച്ചിട്ടുണ്ട് . കിഴക്കമ്പലം , കുന്നത്തുനാട് , ഐക്കരനാട് , മഴുവന്നൂര്‍ , വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി പോസ്റ്റുകളിലും വഴിവിളക്ക് സ്ഥാപിക്കുമെന്നാണ് പ്രചാരണം . 2022 ജനുവരി 25 വൈകിട്ട് 8 ന് ആരംഭിച്ച ചലഞ്ചില്‍ 2022 ഫെബ്രുവരി 3 -ാം തീയതി രാത്രി 12 മണിവരെ 14,27,970 ലഭിച്ചെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഫിലിപ്സിന്റെ ഇക്കോലിങ്ക് ലൈറ്റുകളാണ് വഴിയോരങ്ങളില്‍ സ്ഥാപിക്കാന്‍ പോകുന്നത് . മൂന്ന് വര്‍ഷം വാറണ്ടിയുള്ള 5200 ല്യൂമിനസ് പ്രകാശമുള്ള 45 വാട്സ് ലൈറ്റുകളാണിവ. തുരുമ്പ് പിടിക്കാത്ത പൗഡര്‍ കോട്ടിങ്ങോട് കൂടിയ സ്റ്റാന്റുകളിലാണ് ലൈറ്റ് ഘടിപ്പിക്കുകയെന്നും പ്രചാരണത്തിൽ പറയുന്നുണ്ട് . കൂടാതെ പണം അയക്കുന്നതിനുള്ള അക്കൌണ്ട് നമ്പറും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

അതേ സമയം , വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഫണ്ട് ശേഖരിക്കുന്നതിന് കെ എസ് ഇ ബി അനുവാദം നല്‍കിയിട്ടില്ലായെന്നിരിക്കെയാണ് ട്വന്റി-20യുടെ നടപടി . പണാപഹരണത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കെ എസ് ഇ ബി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത് .
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പ്രചാരണം ഇങ്ങനെ
ജനങ്ങളുടെ ജീവിതവും സുരക്ഷിതത്വവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍
തെരുവ് വിളക്കുകളുടെ പ്രസക്തിയേറുകയാണ് . കിഴക്കമ്പലം , കുന്നത്തുനാട് , ഐക്കരനാട് , മഴുവന്നൂര്‍ , വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി പോസ്റ്റുകളിലും വഴിവിളക്ക്. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത കമ്പനിയായ ഫിലിപ്സിന്റെ ഇക്കോലിങ്ക് ലൈറ്റുകളാണ് വഴിയോരങ്ങളില്‍ സ്ഥാപിക്കാന്‍ പോകുന്നത് . മൂന്ന് വര്‍ഷം വാറണ്ടിയുള്ള 5200 ല്യൂമിനസ് പ്രകാശമുള്ള 45 വാട്സ് ലൈറ്റുകളാണിവ. തുരുമ്പ് പിടിക്കാത്ത പൗഡര്‍ കോട്ടിങ്ങോട് കൂടിയ സ്റ്റാന്റുകളിലാണ് ലൈറ്റ് ഘടിപ്പിക്കുക . ഓട്ടോമാറ്റിക് & ഓട്ടോ സെന്‍സറിലൂടെ കൃത്യമായി തെളിയുകയും , അണയുകയും ചെയ്യുന്ന ലൈറ്റുകള്‍ നാടിനെ അത്യാധുനിക സംവിധാനത്തിലേക്ക് എത്തിക്കുന്നു. 2022 ജനുവരി 25 വൈകിട്ട് 8 ന് ആരംഭിച്ച ചലഞ്ചില്‍ 2022 ഫെബ്രുവരി 3-ാം തീയതി രാത്രി 12 മണിവരെ 14,27,970 ( പതിനാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി തൊള്ളായിരത്തി എഴുപത് ) രൂപയാണ് കിട്ടിയത് ( 571 സ്ട്രീറ്റ് ലൈറ്റുകള്‍ക്കുള്ള തുക ). സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം താഴെകാണുന്ന ബാങ്ക് അക്കൗണ്ടിലൂടെ...
UPI ID : Twetny20@sbi ( QR code പോസ്റ്ററില്‍ )
Account Number : 34744906845 IFSC : SBIN0070425
Beneficiary Name : Twetny20 Kizhakkambalam Aossciation
Bank : State bank of india, kizhakkambalam Branch












Click it and Unblock the Notifications