പുറമ്പോക്ക് ഭൂമിയിൽ ചാരായവാറ്റ്: മലയാറ്റൂരിൽ രണ്ട് പേർ അറസ്റ്റിൽ, പിടിച്ചെടുത്തത് വാഷും ചാരായവും!!
കൊച്ചി: എറണാകുളത്ത് ചാരായം വാറ്റ് സംഘം എക്സൈസിന്റെ പിടിയിൽ. മലയാറ്റൂരിൽ റവന്യൂ പുറമ്പോക്ക് ഭൂമിയിലാണ് ചാരായം വാറ്റ് കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നത്. സ്ഥലത്ത് നിന്ന് 250 ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവും എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെ കണ്ടെടുത്തിരുന്നു. കാടപ്പാറ സ്വദേശി പറമ്പിയാൻ, സുകുമാരൻ എന്നിവരാണ് സംഭവത്തിൽ പിടിയിലായത്.
'ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനങ്ങൾ ചൈന വെടിവച്ചിട്ടു'; പ്രചരണത്തിലെ സത്യം അറിയാം
വാറ്റുന്നതിനിടെ എക്സൈസ് സംഘം എത്തിയതോടെ ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയാണ്. ഈ പ്രദേശത്ത് ചാരായം വാറ്റ് നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലാവുന്നത്. എക്സൈസ് ഇൻസ്പെക്ടർ പിഐ ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചാരായം വാറ്റ് കേന്ദ്രത്തിൽ റെയ്ഡ് നടത്തിയത്.