എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലയാറ്റൂർ പാറമട സ്ഫോടനം: രണ്ട് പേർ അറസ്റ്റിൽ, പാറമട ഉടമകൾ ഒളിവിൽ!! കൊല്ലപ്പെട്ടത് അതിഥി തൊഴിലാളികൾ

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിലെ ഇല്ലിക്കത്തോടിൽ പാറമടയ്ക്ക് സമീപത്തെ കെട്ടിടത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. പാറമടയുടെ മാനേജർമാരിൽ ഒരാളായ നടുവട്ടം ഇട്ടുവങ്ങപ്പടി രഞ്ജിത് (32), ചെറുകുന്നത്ത് വീട്ടിൽ അജേഷ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സ്ഫോടക വസ്തുുക്കൾ ശേഖരിച്ച സ്ഥലത്ത് നിന്നും പാറമടകളിലേക്ക് എത്തിച്ചുകൊണ്ടിരുന്നയാളാണ് അറസ്റ്റിലായ അജേഷ്. രണ്ട് അതിഥി തൊഴിലാളികളാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെ പാറമടയുടെ ഉടമകളായ ബെന്നി, റോബിൻ എന്നിവർ ഒളിവിലാണ്. പോലീസ് ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിന് പുറമേ പാറമടയുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി അന്ന് പറഞ്ഞു; ലൗ ജിഹാദുമായി വീണ്ടും വിഎച്ച്പി, ബോളിവുഡിലെ ഖാന്‍മാരുടെ ഭാര്യമാരും...ഉമ്മന്‍ചാണ്ടി അന്ന് പറഞ്ഞു; ലൗ ജിഹാദുമായി വീണ്ടും വിഎച്ച്പി, ബോളിവുഡിലെ ഖാന്‍മാരുടെ ഭാര്യമാരും...

പാറമടയ്ക്ക് സമീപത്തുള്ള വീട്ടിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് രണ്ട് പേർ മരിച്ചിരുന്നു. ഇതേത്തുടന്നാണ് പോലീസ് നടപടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഇതോടെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐപിഎസിന്റെ നിർദേശം പ്രകാരം പെരുമ്പാവൂർ ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയാണ് അന്വേഷണം നടത്തിവന്നിരുന്നത്.

arrest-15941022

സ്ഫോടനം നടന്ന സ്ഥലം കൊച്ചി റേഞ്ച് ഡിഐജി എസ് കാളിരാജ് മഹേഷ് കുമാർ , എസ്പി കെ കാത്തിക് എന്നിവർ സന്ദർശിച്ച് മടങ്ങിയിരുന്നു. പാറമടയും ചുറ്റുമുള്ള പ്രദേശങ്ങളും സംഘം സന്ദർശിച്ചിരുന്നു. അതേ സമയം ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്പി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പാറമടകൾ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്. കാലടി എസ്എച്ച്ഒ എംബി ലത്തീഫ്, എഐമാരായ ജോൺ ജോണി കെപി, എസ്ഐമാരായ ജോഷി തോമസ്, സത്താർ, സിപിഒമാരായ മനോജ് മാഹിൻ ഷാ, എന്നിവരാണ് പ്രതികളെ പിടികൂടിയ പ്രത്യേക സംഘത്തിലുണ്ടായിരുന്നത്.

Ernakulam
English summary
Two arrested in blast occurs in quarry in Malayattoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X