Get Updates
Get notified of breaking news, exclusive insights, and must-see stories!

50 ലക്ഷം രൂപ വിലവരുന്ന ഇരുതലമൂരിയുമായി രണ്ട് പേർ പിടിയിൽ:അറസ്റ്റ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍

പെരുമ്പാവൂർ: വിൽപ്പനയ്ക്കായി കൊണ്ട് വന്ന ഏകദേശം വിപണിയിൽ 50 ലക്ഷം രൂപ വിലവരുന്ന ഇരുതലമൂരിയുമായി കടമക്കുടി സ്വദേശി വേലി പറമ്പിൽ രാജേഷ്.ആർ (40), കണ്ണൂർ കോടൻചാൽ മുളക്കോടിയിൽ വീട്ടിൽ ഷിനോദ്. എം.വി (42) എന്നിവരെയാണ് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഇന്റെലിജൻസ് പിടികൂടിയത്.

വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഇന്റെലിജൻസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇരുതലമൂരിയെ വാങ്ങാനായി ആവശ്യക്കാരനായി നടിച്ച് ഒന്നാം പ്രതിയായ രാജേഷിനെ ഫോണിൽ വിളിച്ച് മുപ്പത്തഞ്ച് ലക്ഷം പറഞ്ഞെങ്കിലും 50 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. ഇതനുസരിച്ച്‌ പ്രതികൾ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മാരുതി സിഫ്റ്റ് കാറിൽ പറവൂർ കരുമാല്ലൂർ ഭാഗത്തേക്ക് ഇരുതലമൂരിയുമായി വരികയും അവിടെ വച്ച് പ്രതികളെ പിടികൂടുകയുമായിരുന്നു.

arrestsnake-

വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഇന്റെലിജൻസ് ഓഫീസർ സജീഷ്, പെരുമ്പാവൂർ ഡി.എഫ്.ഒ രാജു ഫ്രാൻസിസ്, പെരുമ്പാവൂർ ഫ്ലൈയിംങ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ അരുൺ,ജോഷി, ശ്രീജിത്, അജിനാസ്, പ്രശാന്ത്, ശോഭരാജ്, ബൈജു.റ്റി.എ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പെരുമ്പാവൂർ പോലീസിനും പ്രതികളിൽ നിന്നും പിടികൂടിയ ഇരുതലമൂരിയെ മേയ്ക്കപ്പാല ഫോറസ്റ്റിനും കൈമാറും ഇരുതലമൂരിയ്‌ക്ക് 2,300 തൂക്കം വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+