Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് രണ്ട് പേർക്ക് കൊറോണ വൈറസ്: ഒരാൾ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ!!

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 8 ന് വിമാന മാർഗം കൊച്ചിയിലെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ 32 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ. ജോലിക്ക് മുമ്പായുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ യുവാവ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ജൂൺ 8 ന് മുംബൈയിൽനിന്നും കൊച്ചിയിലെത്തിയ 49 വയസ്സുള്ള കടവന്ത്ര സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തുന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ അടുത്ത ബന്ധുവിന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ഒരുമിച്ചാണ് ട്രെയിനിൽ യാത്ര ചെയ്ത് മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയത്. നിലവിൽ ഇദ്ദേഹവും കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

 coronavirus323-

ഇന്ന് 6 പേരാണ് ജില്ലയിൽ രോഗമുക്തി നേടിയത്. മെയ് 17 ന് രോഗം സ്ഥിരീകരിച്ച ഉത്തർപ്രദേശ് സ്വദേശി, ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച അയ്യമ്പിള്ളി സ്വദേശി , ജൂൺ 5 നു രോഗം സ്ഥിരീകരിച്ച മുളന്തുരുത്തി സ്വദേശിനി, ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിനി, ജൂൺ 2 ന് രോഗം സ്ഥിരീകരിച്ച ചെങ്ങമനാട് സ്വദേശി, മെയ് 30 നു രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശി എന്നിവർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് 881 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 694 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11811 ആണ്. ഇതിൽ 10184 പേർ വീടുകളിലും, 530 പേർ കോവിഡ് കെയർ സെന്ററുകളിലും, 1097 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 16 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 5 പേർ ഇന്ന് ആശുപത്രി വിട്ടിട്ടുണ്ട്. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 113 ആണ്.

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 14 പേരെ മെഡിക്കൽ ബോർഡ് തീരുമാപ്രകാരം ഫസ്റ്റ് ലൈൻ ട്രീറ്മെന്റ് സെന്ററായ അങ്കമാലി അഡ്ലക്സിലേക്ക് മാറ്റി. ഇതോടെ ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 54 ആണ്. ഇന്ന് ജില്ലയിൽ നിന്നും 136 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 136 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 2 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 258 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിൽ നിലവിൽ കണ്ടൈൻമെന്റ് സോൺ ആയിട്ടുള്ളത് കൊച്ചി കോർപ്പറേഷനിലെ ഡിവിഷൻ 60 (തേവര) ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+