Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം ജില്ലയിൽ രണ്ട് പേർക്ക് കൊറോണ വൈറസ്: രണ്ട് പേർ മെർച്ചന്റ് നേവി ഉദ്യോഗസ്ഥർ,

കൊച്ചി: എറണാകുളം ജില്ലയിൽ 2 പേർക്ക് കൂടി സ്ഥിരീകരിച്ചു. കൂടാതെ മറ്റു ജില്ലകളിൽ സ്ഥിരീകരിച്ച 2 കേസുകൾ കൂടി ജില്ലയിൽ ചികിത്സയിലുണ്ട്. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ മഹാരാഷ്ട്ര സ്വദേശികളായ മെർച്ചന്റ് നേവി ഉദ്യോഗസ്ഥരാണ്. ജൂൺ 1 ലെ മുംബൈ- കൊച്ചി എയർ ഏഷ്യ വിമാനത്തിൽ എത്തിയ ശേഷം ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെങ്കിലും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ജൂൺ 3 ന് കൊല്ലം ജില്ലയിൽ രോഗം സ്ഥിരീകരിച്ച 37 കാരനായ വ്യക്തി നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. സ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കരനാണ് ഇദ്ദേഹം. ജോലിക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ച 73 കാരനായ വ്യക്തിയും കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. ജൂൺ 3 ലെ ദോഹ- കൊച്ചി വിമാനത്തിൽ എത്തിയ ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

 corona4-

വ്യാഴാഴ്ച ഇന്ന് 759 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 543 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 9779 ആണ്. ഇതിൽ 8818 പേർ വീടുകളിലും, 509 പേർ കൊവിഡ് കെയർ സെന്ററുകളിലും, 452 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 12 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിച്ചിട്ടുണ്ട്.  കളമശ്ശേരി മെഡിക്കൽ കോളേജിൽ രണ്ട് പേരും, മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഒരാളും സ്വകാര്യ ആശുപത്രികളിൽ ഒമ്പത് പേരും ഇന്ന് പ്രവേശിപ്പിക്കപ്പെട്ടവരാണ്. ജില്ലയിൽ വിവിധ ആശുപത്രികളിലായി 93 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 44 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+