എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് രണ്ട് പേർക്ക് കൊവിഡ്: രോഗം സ്ഥിരീകരിച്ചവരിൽ ദില്ലിയിൽ നിന്നെത്തിയ യുവാവും!!

Google Oneindia Malayalam News

എറണാകുളം: എറണാകുളം ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ജില്ലയിൽ സ്ഥിരീകരിച്ചു. മെയ് 18 ന് അബുദാബി- കൊച്ചി വിമാനത്തിൽ ജില്ലയിൽ മടങ്ങിയെത്തിയ തൃക്കാക്കര സ്വദേശിനിയായ 34 കാരിയാണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 22 ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവർ നേരത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ട്.

ആലപ്പുഴയില്‍ ഇന്ന് ഏഴ് കൊവിഡ് കേസുകള്‍, നാല് പേര്‍ പ്രവാസികള്‍, ഒരാള്‍ക്ക് രോഗമുക്തിആലപ്പുഴയില്‍ ഇന്ന് ഏഴ് കൊവിഡ് കേസുകള്‍, നാല് പേര്‍ പ്രവാസികള്‍, ഒരാള്‍ക്ക് രോഗമുക്തി

മെയ് 22ന് ദില്ലിയിൽ നിന്നുള്ള ട്രെയിനിൽ കൊച്ചിയിലെത്തിയ 26 കാരനായ കുന്നത്തുനാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 25 ന് സാമ്പിൾ ശേഖരിക്കുകയും തുടർന്ന് കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് വരുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 coronavirus832-1

ബുധനാഴ്ച മാത്രം ജില്ലയിൽ 608 പേരെയാണ് ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണ കാലയളവ് അവസാനിച്ച 213 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 7834 ആയി. ഇതിൽ 150 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും, 7684 പേർ ലോ റിസ്ക് വിഭാഗത്തിലുമാണുള്ളത്. അതേസമയം ഒമ്പത് പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കളമശ്ശേരി മെഡിക്കൽ കോളേജ്, ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഓരോരുത്തരും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നാല് പേരെയുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. സ്വകാര്യ ആശുപത്രികകളിൽ രണ്ട് പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 8 പേരെ ഡിസ്ചാർജ് ചെയ്തു. 63 പേരാണ് ജില്ലയിൽ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിൽ കഴിയുന്നത്. ഏറ്റവും കുടുതൽ പേർ നിരീക്ഷണത്തിൽ കഴിയുന്നത് കളമശ്ശേരി മെഡിക്കൽ കോളേജിലാണ്. എന്നാൽ 18 പേർ ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞുവരുന്നുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 14 പേരും ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ നാല് രോഗികളുമാണുള്ളത്.

പ്രവാസികളില്‍ നിന്നും ക്വാറന്‍റീന് ഫീസ് വാങ്ങണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്ന് വി മുരളീധരന്പ്രവാസികളില്‍ നിന്നും ക്വാറന്‍റീന് ഫീസ് വാങ്ങണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്ന് വി മുരളീധരന്

അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത: ബുധനാഴ്ച അർധരാത്രി മുതൽ മത്സ്യബന്ധനത്തനത്തിന് വിലക്ക് അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത: ബുധനാഴ്ച അർധരാത്രി മുതൽ മത്സ്യബന്ധനത്തനത്തിന് വിലക്ക്

Ernakulam
English summary
Two coronavirus positive cases in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X