എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗം താങ്ങാനാകാതെ മട്ടാഞ്ചേരിയില്‍ രണ്ട് കുടുംബങ്ങള്‍

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: ക്യാപ്റ്റന്‍ രാജുവെന്ന അഭിനയ പ്രതിഭയുടെ വിയോഗത്തില്‍ മനം നൊന്ത് കഴിയുകയാണ് മട്ടാഞ്ചേരിയിലെ രണ്ട് കുടുംബങ്ങള്‍.തങ്ങളുടെ കുടുംബത്തിന്‍റെ താങ്ങും തണലുമായി നിന്നിരുന്ന ജ്യേഷ്ഠ തുല്യനായ ക്യാപ്റ്റന്‍റെ മരണം ഇവരെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്.പനയപ്പിള്ളി കരകം വീട്ടില്‍ സാലിയുടേയും മട്ടാഞ്ചേരി ഈരവേലി നെല്ല് കടവില്‍ മെഹബൂബിന്‍റേയും കുടുംബങ്ങളാണ് ക്യാപ്റ്റന്‍റെ വിയോഗം താങ്ങാനാകാതെ കഴിയുന്നത്.സുഹൃത്തുക്കളായിരുന്ന സാലിയും മെഹബൂബും ക്യാപ്റ്റനെ പരിചയപ്പെടുന്നത് ആകസ്മികമായാണ്.

വില്ലിങ്ങ്ടന്‍ ഐലന്‍റില്‍ വ്യൂഹം സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഇരുവരും വാനിലെത്തി ക്യാപ്റ്റന്‍റെ അരികില്‍ വണ്ടി നിര്‍ത്തുകയായിരുന്നു.ചീറി പാഞ്ഞ് വരുന്ന വാന്‍ ശ്രദ്ധയില്‍പ്പെട്ട ക്യാപ്റ്റന്‍ ആദ്യമൊന്ന് ഭയന്നെങ്കിലും പിന്നീട് വേഗം നിയന്ത്രിക്കണമെന്ന് ഇരുവരേയും ഉപദേശിച്ചു.പരിചയപ്പെടാനെത്തിയ ആ സുഹൃത്തുക്കള്‍ ക്യാപ്റ്റന്‍റെ ആത്മ സുഹൃത്തുക്കളായി മാറാന്‍ പിന്നീട് അധികം സമയം വേണ്ടി വന്നില്ല.ക്യാപ്റ്റന്‍ സിനിമയുമായി ബന്ധപ്പെട്ടോ അല്ലാതെയോ കൊച്ചിയില്‍ വന്നാല്‍ ഭക്ഷണമൊരുക്കള്‍ ഇരുവരുടേയും അവകാശമാണ്.ജോലിയുമായി ബന്ധപ്പെട്ട് മെഹബൂബ് വിദേശത്ത് പോയപ്പോള്‍ ആ ചുമതല പിന്നീട് സാലിയും ഭാര്യ സലീനയും ഏറ്റെടുത്തു.

news

ക്യാപ്റ്റന്‍ കൊച്ചിയില്‍ സ്ഥിര താമസമാക്കിയപ്പോള്‍ ഈ ബന്ധത്തിന്‍റെ ആഴവും പരപ്പും കൂടുതല്‍ വര്‍ദ്ധിച്ചു.എട്ട് വര്‍ഷം മുമ്പ് സാലി മരിച്ചപ്പോള്‍ ക്യാപ്റ്റനും സാലിയും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം നാട്ടുകാര്‍ക്ക് കാണാന്‍ കഴിഞ്ഞു.കണ്ണീരോടെ സാലിയുടെ കബറിടത്തില്‍ ഒരു പിടി മണ്ണിട്ടാണ് ക്യാപ്റ്റന്‍ അന്ന് മടങ്ങിയത്.പിന്നീട് കൊച്ചിയിലെത്തുമ്പോഴെല്ലാം ക്യാപ്റ്റന്‍ സാലിയുടെ കബറിടം സന്ദര്‍ശിക്കും.സാലിയുടെ മകള്‍ റൂബിയുടെ വിവാഹത്തിന് ആദ്യാവസാനക്കാരനായി ക്യാപ്റ്റനുണ്ടായിരുന്നു.ക്യാപ്റ്റന്‍റെ മകന്‍ രവി രാജിന്‍റെ വിവാഹ ഒരുക്കങ്ങള്‍ക്ക് സാലിയും കുടുംബവും സജീവമായിരുന്നു.ഇവര്‍ തമ്മിലുള്ള ബന്ധം തുടങ്ങി സാലിയെ മരണം വിളിക്കുന്നത് വരെ രണ്ട് പെരുന്നാല്‍ ദിനങ്ങളിലും ക്യാപ്റ്റന്‍ സാലിയുടെ വീട്ടിലെത്തുമായിരുന്നു.

news1

Recommended Video

cmsvideo
ഒരാഗ്രഹം മാത്രം ബാക്കിയാക്കി ക്യാപ്റ്റൻ രാജു വിടപറഞ്ഞു

ഒരിക്കല്‍ മാത്രമാണ് ഷൂട്ടിംഗ് തിരക്കില്‍ എത്താന്‍ കഴിയാതെ പോയത്.കഴിഞ്ഞ നോമ്പ് ഇരുപത്തി മൂന്നിനാണ് ഇരുവരുടേയും വീട്ടില്‍ ക്യാപ്റ്റന്‍ അവസാനമായി എത്തിയത്.മെഹബൂബിന്‍റെ രണ്ട് മക്കളുടേയും വിവാഹം ജ്യേഷ്ഠ സഹോദരനെ പോലെ നിന്ന് നടത്തി കൊടുത്തത് ക്യാപ്റ്റനായിരുന്നു.സാലി മരിച്ചതിന് ശേഷം ഭക്ഷണം തയ്യാറാക്കി സാലിയുടെ ഭാര്യ സലീന ക്യാപ്റ്റന്‍റെ വീട്ടിലെത്തിക്കും.ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി ഇവരുടെ ഈ ബന്ധം തുടരുന്നു.ക്യാപ്റ്റനെ അവസാനമായി കാണാന്‍ ഇരുവരുടേയും കുടുംബം തിങ്കളാഴ്ച വൈകിട്ട് തന്നെ പുറപ്പെട്ടു.

Ernakulam
English summary
Two families feeling depressed due to the demise of captain Raju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X