രണ്ട് പേർക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു: ഓടി രക്ഷപ്പെട്ട ഓട്ടോ ഡ്രൈവർ തീ കൊളുത്തി മരിച്ചു
എറണാകുളം: കൊച്ചിയിൽ പെട്രോൾ ബോംബറിഞ്ഞ് രണ്ട് പേരെ പരിക്കേൽപ്പിച്ച ശേഷം ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്തു. ഓട്ടോ ഡ്രൈവർ തീ കൊളുത്തി മരിക്കുകയായിരുന്നു. പച്ചാളത്താണ് സംഭവം. മരിച്ച ഓട്ടോ ഡ്രൈവറായ ഫിലിപ്പ് പച്ചാളം സ്വദേശിയാണ്. അയൽവാസികളായ പങ്കജാക്ഷന്റെ കടയിലെത്തിയ ഇയാൾ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം.
ഇതേ കടയിലിരുന്ന് സംസാരിക്കുകയായിരുന്ന റെജിൻ ദാസിനും പങ്കജാക്ഷനും നേരെയാണ് പെട്രോൾ ബോംബറിഞ്ഞത്. പെട്രോൾ നിറച്ച കുപ്പിയ്ക്ക് തീകൊടുത്ത ശേഷം കടയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട ഓട്ടോ ഡ്രൈവർ റോഡിൽ വെച്ച് തന്നെ പെട്രോൾ ഒഴിച്ച് ഓട്ടോയ്ക്ക് തീ കൊളുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. റെജിന്റെ ശരീരത്തിൽ 70 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആക്രമത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മരിച്ച ഫിലിപ്പുമായി മുൻവൈരാഗ്യമുണ്ടായിരുന്നില്ലെന്നാണ് ലൂർദ്ദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പങ്കജാക്ഷൻ നൽകിയ മൊഴി. എന്നാൽ എറണാകുളം നോർത്ത് പോലീസ് സംശയിക്കുന്നത് ഇവർ തമ്മിൽ മുൻവൈരാഗ്യം ഉണ്ടായിരുന്നതായാണ്.
More From
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications