Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഹരിക്കടത്ത് സംഘങ്ങളുടെ കുടിപ്പക: യുവാവിന്റെ കൊലപാതകത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ!!

കൊച്ചി: നെട്ടൂരിൽ ലഹരിസംഘടങ്ങൾ തമ്മിലുണ്ടായ തർക്കങ്ങൾക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ ജോമോന്റെ കാമുകിയായ അനില മാത്യൂ (25), എ എസ് അതുൽ (29) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പതിനാറായി ഉയർന്നിട്ടുണ്ട്.

കൊല്ലപ്പെട്ട ഫഹദിനെ കുത്താൻ ഉപയോഗിച്ച കത്തിയും കഞ്ചാവുമാണ് അറസ്റ്റിലായ അനിലയുടെ സ്കൂട്ടറിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുള്ളത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനും കേസിലെ തെളിവുകളായ കത്തിയും സ്കൂട്ടറും ഒളിപ്പിക്കാൻ കൂട്ടുനിന്നതിനുമാണ് അനിലയെ പോലീസ് പിടികൂടിയിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ വടകര കാവിലംപാറ സ്വദേശിയാണ് അനില. കൊലപാതക ഒത്താശ ചെയ്തതിലും അനിലയ്ക്ക് പങ്കുണ്ട് തെളിഞ്ഞിട്ടുണ്ട്. കേസിലെ പ്രതികളായ ജെയ്സൺ, നിതിൻ, ജോമോൻ എന്നിവർക്കൊപ്പം അനില കളമശ്ശേരിയിൽ താമസിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഫ്ലാറ്റിൽ താമസിച്ചതിന്റെ ദൃശ്യങ്ങളാണ് പോലീസ് കണ്ടെടുത്തത്.

arrest-1594

കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള 12 പേരും ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് പേരും ഉൾപ്പെടെ 14 പേരാണ് നേരത്തെ അറസ്റ്റിലായത്. സെപ്തംബർ 12നാണ് ലഹരിമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷം ഒത്തുതിർപ്പാക്കുന്നതിനെന്ന പേരിൽ വിളിച്ച് ചേർത്ത ഒത്തുതീർപ്പ് യോഗത്തിനിടെയാണ് പോളിടെക്നിക് വിദ്യാർത്ഥിയായ ഫഹദ് കൊലപ്പെട്ടത്. നെഞ്ചിലും കയ്യിലും കുത്തേറ്റ ഫഹദ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിക്കുന്നത്. 20 മണിക്കൂറോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് ഫഹദിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. സംഭവത്തിനിടെ കൈത്തണ്ടയിൽ വെട്ടേറ്റ ഫഹദ് സംഭവ സ്ഥലത്ത് നിന്ന് ദേശീയ പാത മറികടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇതിനിടെ തളർന്നുവീഴുകയായിരുന്നു. ഇരുമ്പുവടികൊണ്ട് തലയ്ക്ക് അടിയേൽക്കുകയും ചെയ്തിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+