മൂവാറ്റുപുഴ ഹണി ട്രാപ്പ് കേസ്: രണ്ട് പേർ കൂടി പിടിയിൽ, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം!!
കൊച്ചി: മൂവാറ്റപുഴ ഹണിട്രാപ്പ് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മൂവാറ്റുപുഴ പോലീസാണ് കേസിൽ രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുള്ളത്. കോതമംഗലം സ്വദേശിയെയാണ് ഹണിട്രാപ്പിൽ പെടുത്തി സംഘം പണം തട്ടാൻ ശ്രമിച്ചത്. ഏറ്റവും ഒടുവിൽ രണ്ട് പേർ കൂടി അറസ്റ്റിലായതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴിലെത്തിയിട്ടുണ്ട്. യുവതി ഉൾപ്പെടെ അഞ്ച് പേരാണ് നേരത്തെ അറസ്റ്റിലായത്.

കുട്ടമ്പുഴ സ്വദേശി തോമ്പ്രായിൽ നിഖിൽ ടിവി, പാറപ്പുഴ വീട്ടിൽ അഷ്കർ എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. യുവതിയ്ക്കൊപ്പം ഇരുത്തി അർധനഗ്ന ഫോട്ടോയെടുത്ത ശേഷം മൂന്നര ലക്ഷം ആവശ്യപ്പെട്ടാണ് സംഘം ഭീഷണിപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ പ്രതികൾ നേരത്തെയും ഇത്തരം കേസുകളിൽ പ്രതികളായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
Recommended Video



Click it and Unblock the Notifications