പ്രായപൂർത്തിയാവാത്ത കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ,
കൊച്ചി: പ്രായപൂർത്തിയാവാത്ത കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക പ്രവൃത്തികളുടെ വീഡിയോ സംഘം വാട്സ്ആപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കുമെതിരെ പോക്സോ, ഇൻഫർമേഷൻ ടെക്നോളജി ആക്ടുകൾ പ്രകാരം കേസെടുക്കുകയായിരുന്നു. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനും വീഡിയോ പോസ്റ്റ് ചെയ്തയാളുമാണ് അറസ്റ്റിലായത്.
തൃശൂർ ദേശമംഗലം സ്വദേശി സുരേഷ്, ചേർത്തല സ്വദേശിയായ കിരൺ എന്നിവരാണ് നിലവിൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്. അശ്ലീല വീഡിയോകൾ പ്രചരിക്കുന്ന നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമാണ് അറസ്റ്റിലായ സുരേഷ്. ഇയാളുടെ നിർദേശ പ്രകാരമാണ് ഒന്നര വർഷം മുമ്പ് കിരൺ ഫ്രണ്ട്സ് എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയായിരുന്നു. വീഡിയോ ഷെയർ ചെയ്ത സംഭവത്തിൽ ഈ ഗ്രൂപ്പിലെ മറ്റ് അഡ്മിൻമാർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സംഭവം പുറത്തുവന്നതോടെ ഇത്തരത്തിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന മറ്റ് വാട്സ്ആപ്പ് ഗ്രൂപ്പുകളും പ്രചരിപ്പിച്ച് വരുന്നുണ്ട്. കൂടുതൽ പേർ ഇതുമായി ബന്ധപ്പെട്ട് പിടിയിലായേക്കുമെന്നാണ് സൂചന.

Recommended Video
പ്ലാനറ്റ് റോമിയോ എന്ന വെബ്സൈറ്റ് കേന്ദ്രീകരിച്ചാണ് സമാന സ്വഭാവമുള്ള വ്യക്തികളെ കണ്ടെത്തി വാട്സ്ആപ്പ്ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നത്. ഈ ഗ്രൂപ്പിലുള്ളവർക്ക് നേരിട്ട് പരിചയമില്ലെന്നാണ് അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് പോലീസിന് ലഭിക്കുന്ന വിവരം. കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഗ്രൂപ്പിൽ അംഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications