Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നു പിടിച്ചു; രണ്ട് പൊലീസുകാര്‍ കസ്റ്റഡിയില്‍

മൂവാറ്റുപുഴ: വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നു പിടിച്ചെന്ന പരാതിയില്‍ രണ്ട് പൊലീസുകാര്‍ കസ്റ്റഡിയില്‍. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെയാണ് സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് രാമമംഗലം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരെ നാട്ടുകാരാണ് തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.

അരീക്കല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയവരോടായിരുന്നു പൊലീസുകാരുടെ മോശം പെരുമാറ്റം. ചൊവ്വാഴ്ച ഉച്ചക്കാണ് പരാതിക്കാസ്പദമായ സംഭവം. അരീക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് പൊലീസുകാര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇവര്‍ എന്നാണ് റിപ്പോര്‍ട്ട്. ഇത് പരാതിക്കാരായ സ്ത്രീകള്‍ കണ്ടിരുന്നു.

police

അതിന് ശേഷമാണ് പൊലീസുകാര്‍ പരാതിക്കാരായ സ്ത്രീകളോടും അപമര്യാദയായി പെരുമാറിയത്. ഇവര്‍ പ്രതികരിച്ചതോടെ നാട്ടുകാര്‍ പൊലീസുകാരെ തടഞ്ഞുവെക്കുകയായിരുന്നു. പൊലീസുകാരെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായും വിവരമുണ്ട്. അതേസമയം പരാതിയില്‍ പൊലീസ് ഒത്തു തീര്‍പ്പിനാണ് ശ്രമിച്ചത് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ട് പോയതോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പൊലീസുകാരെ മെഡിക്കല്‍ പരിശോധനക്കായി ആശുപത്രിയിലെത്തിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ ബൈജു, പരീത് എന്നിവര്‍ക്കെതിരെയാണ് പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+