കൊച്ചി, ഓടയില്‍ രണ്ടു പേര് ശ്വാസംമുട്ടിമരിച്ചു
കൊച്ചി: ഓട വൃത്തിയാക്കുന്നതിനിടെ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. എറണാകുളം കൊളംബോ ജങ്ഷനിലെ ഡ്രെയിനേജ് വൃത്തിയാക്കാനിറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.
തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ സ്വദേശികളായ മാധവ്(65), രാജു(45) എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് കരുതുന്നു.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആദ്യം ഡ്രെയിനേജിലേക്കിറങ്ങിയ മാധവിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിക്കാന്‍ വേണ്ടിയാണ് രാജു ഇറങ്ങിയത്. യാതൊരു സുരക്ഷാ മുന്‍കരുതലും കൂടാതെയാണ് ജോലിക്കാര്‍ സീവേജിലേക്കിറങ്ങിയതെന്ന് കരുതുന്നു.
അപകടം നടന്ന ഉടനെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം നടക്കാന്‍ നേരം വൈകിയത് തൊഴിലാളികളെ മരണത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന ആരോപണമുണ്ട്.
ഡ്രെയ്നേജിനുള്ളില് ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്നില്ല. കുഴിയിലേക്കിറങ്ങാനോ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനോ സഹായിക്കുന്ന ഉപകരണങ്ങളൊന്നും തന്നെ ഫയര്‍ഫോഴ്സ് വാഹനത്തിലുണ്ടായിരുന്നില്ല.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications